ഡോ. കെ ബി രാജീവ് സ്മാരക എന്‍ഡോവ്‌മെന്റ് സമ്മാനിച്ചു

തിരുവനന്തപുരം ഗവ. സംസ്‌കൃതകോളജില്‍ പ്രിന്‍സിപ്പാളായിരിക്കെ അന്തരിച്ച ഡോ. കെ. ബി. രാജീവിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവിമെന്റ് കോളജ് ആഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. വിതരണം ചെയ്തു. രാജീവ് അനുസ്മരണയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പാള്‍ കെ.ഡി.ശോഭ അദ്ധ്യക്ഷത വഹിച്ചു.

കേരള കലാമണ്ഡലം കല്‍പിതസര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പി. രാജേഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എകെജിസിടി ജില്ലാസെക്രട്ടറി ഡോ. എ. ബാലകൃഷ്ണന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ. ഉണ്ണിക്കൃഷ്ണന്‍, ഡോ. കെ. കെ. സുന്ദരേശന്‍, പ്രൊഫ. എം. മുരളീധരന്‍നായര്‍, അലുമ്‌നി പ്രസിഡന്റ് ഡോ. ലൈല പ്രസാദ്, കോളജ് യൂണിയന്‍ ചെയര്‍മാന്‍ എ. ആദിത്യന്‍, ഡോ. പി. രാജന്‍ ഡോ. സന്തോഷ് കുമാര്‍, ഡോ. എല്‍. സുലോചനാദേവി, എസ്. രാജീവ്, സന്തോഷ് സൗപര്‍ണിക, ആര്‍. ശൈലജകുമാരി, ഡോ. എം. ഹരിനാരായണന്‍, എസ്. കൃഷ്‌ണേന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞവര്‍ഷം ജ്യോതിഷം എം. എയ്ക്ക് ഒന്നാംസ്ഥാനം നേടിയ കുമാരി അശ്വതി ജി.ബിയ്ക്കാണ് ഈ വര്‍ഷത്തെ എന്‍ഡോവ്‌മെന്റ് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News