
കൊല്ലത്ത് പുനഃഗേഹം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെ നിര്‍ധന കുടുമ്പങ്ങള്‍ക്കായി നിര്‍മ്മിച്ച 114 ഫ്‌ലാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. തീരദേശ നിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ മുഖ്യമന്ത്രി മുതല്‍ വകുപ്പ് ഉദ്യോഗസ്ഥരും തീരദേശനിവാസികളും നല്‍കിയ പിന്തുണ വിലമതിക്കാന്‍ ആകാത്തതാണെന്ന് താക്കോല്‍ ധാനം നര്‍വ്വഹിച്ച മന്ത്രി വി. അബ്ദുറഹ്മാന്‍. പറഞ്ഞു.
13.51 കോടി രൂപ ചിലവഴിച്ചാണ് നീലിമ എന്നു പേരിട്ട ഫ്‌ലാറ്റ് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ചുമതലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.35 വര്‍ഷക്കാലം ജീവന്‍ കയ്യില്‍ പിടിച്ചുള്ള ജീവിതമായിരുന്നു പഴയ.ക്യു എസ് എസ് കോളനിയിലെ ജീവിതം. മുകേഷ് എം.എല്‍.എ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.കൊല്ലം പള്ളിത്തോട്ടത്തെ നീലിമ മത്സ്യത്തൊഴിലാളികളോടുള്ള കരുതലിന്റെ അടയാളമാണ് പുനര്‍ഗേഹം പദ്ധതി.
മത്സ്യത്തൊഴിലാളികള്‍ പുതിയ സാങ്കേതിക വിദ്യകള്‍ പഠിക്കാനും തയ്യാറാകണമെന്ന് താക്കോല്‍ ദാനം നിര്‍വ്വഹിച്ച മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതുവഴി വരുമാന വര്‍ധനയും സാധ്യമാക്കാനാകും.വള്ളം, വല, മത്സ്യബന്ധന യാനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് പരിഗണനയിലാണെന്നും
മണ്ണെണ്ണ നിരക്ക് കുടുന്നതിനാല്‍ ഡീസല്‍/പെട്രോള്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് ചിലവ് നിയന്ത്രിക്കാനാകും എന്നും മന്ത്രി പറഞ്ഞു.എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി.മന്ത്രി ചിഞ്ചുറാണി,കൊല്ലം മേയര്‍ പ്രസന്നാ ഏണസ്റ്റ്,ഷേക്ക് പരീദ് തുടങിയവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here