Ukraine: റഷ്യയോട് ചേരാന്‍ യുക്രൈന്‍ മേഖലകള്‍

യുക്രൈനില്‍(Ukraine) ഹിതപരിശോധന നടന്ന പ്രദേശങ്ങള്‍ റഷ്യയുമായി(Russia) കൂട്ടിച്ചേര്‍ത്തുള്ള പ്രഖ്യാപനം അടുത്തദിവസംതന്നെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും വെള്ളിയാഴ്ച അഭിസംബോധന ചെയ്യുന്ന പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് യു കെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹിതപരിശോധന നടന്ന സപൊറീഷ്യയില്‍ 93 ശതമാനം ആളുകള്‍ റഷ്യയില്‍ ചേരുന്നതിനെ അനുകൂലിച്ചെന്നാണ് റഷ്യന്‍ അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഖെര്‍സണില്‍ 87 ശതമാനം പേര്‍ അനുകൂലിച്ചു. കിഴക്കന്‍ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകളായ ലുഹാന്‍സ്‌ക്, ഡൊണെട്‌സ്‌ക് എന്നിവിടങ്ങളില്‍ യഥാക്രമം 98ഉം 99ഉം പേര്‍ പിന്തുണച്ചു. ലുഹാന്‍സ്‌ക്, ഖെര്‍സണ്‍ എന്നിവിടങ്ങളിലെ ഭരണനേതൃത്വം തങ്ങളെ റഷ്യയുടെ ഭാഗമാക്കാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഉക്രയ്ന്റെ തുടര്‍ അതിക്രമങ്ങളും വംശഹത്യാ ഭീഷണിയുമാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡൊണെട്‌സ്‌ക്, സപൊറീഷ്യ മേഖലകള്‍ ഉടന്‍തന്നെ ഔദ്യോഗികമായി ആവശ്യം ഉന്നയിക്കും.

എന്നാല്‍, ഹിതപരിശോധന അംഗീകരിക്കാനാകില്ലെന്നാണ് ഉക്രയ്ന്റെ നിലപാട്. ഹിതപരിശോധനയ്‌ക്കെതിരെ പ്രമേയം പാസാക്കാന്‍ രക്ഷാസമിതിക്ക് ശുപാര്‍ശ ചെയ്യുമെന്ന് യുഎന്നിലെ അമേരിക്കന്‍ സ്ഥാനപതി ലിന്‍ഡ തോമസ് പറഞ്ഞു. റഷ്യയ്‌ക്കെതിരെ കൂടുതല്‍ വ്യാപാര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അംഗരാജ്യങ്ങള്‍ തയ്യാറാകണമെന്ന് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഊര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആവശ്യപ്പെട്ടു. ഹിതപരിശോധനയുടെ ഫലം ജര്‍മനി അംഗീകരിക്കില്ലെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News