
കോണ്‍ഗ്രസ്(congress) അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മുകള്‍ വാസ്‌നിക്(Mukul Wasnik) ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. മുകള്‍ വാസ്‌നിക്കിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ദില്ലിയില്‍ തിരക്കിട്ട നീക്കം നടക്കുകയാണ്. അതേസമയം, സച്ചിന്‍ പൈലറ്റ് സോണിയ ഗാന്ധിയുടെ വസതിയിലെത്തി. സോണിയെ തന്റെ അഭിപ്രായം അറിയിച്ചെന്നും രാജസ്ഥാന്‍ പ്രശ്‌നത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനം: പൊലീസ് ആസ്ഥാനത്ത് ഉന്നതല യോഗം ചേര്‍ന്നു
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(PFI) എന്ന സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ആസ്ഥാനത്തുചേര്‍ന്ന ഉന്നതതലയോഗം ചര്‍ച്ച ചെയ്തു. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്(Anil Kant) അധ്യക്ഷത വഹിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകള്‍, വസ്തുവകകള്‍ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിനുവേണ്ടി നോട്ടിഫൈ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. നിരോധിത സംഘടനയ്ക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തടയുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ നടപടിയെടുക്കും. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൈമാറിയ അധികാരം ജില്ലാ പോലീസ് മേധാവിമാര്‍ വിനിയോഗിക്കും. ജില്ലാ മജിസ്‌ട്രേട്ടുമാരുമായി ചേര്‍ന്നായിരിക്കും ഇക്കാര്യത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ തുടര്‍നടപടി സ്വീകരിക്കുക.
ഈ നടപടികള്‍ ക്രമസമാധാനവിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡി ഐ ജിമാരും നിരീക്ഷിക്കും. ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചു. പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ എഡിജിപിമാരും ഐജിമാരും ഡിഐജിമാരും എല്ലാ ജില്ലാ പോലീസ് മേധാവിമാരും പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here