IPTV: മണക്കാട് ബി.എസ്.എന്‍.എല്‍. ഉപഭോക്തൃ സേവന കേന്ദ്രത്തില്‍ ഭാരത് ഫൈബര്‍ ഐപിടിവി സേവനങ്ങള്‍ക്ക് തുടക്കം

ബിഎസ്എന്‍എല്‍(BSNL) അതിവേഗ ഇന്റര്‍നെറ്റ് ഫൈബര്‍ ടു ഹോം വഴി മികച്ച ദൃശ്യമികവും ശബ്ദസുതാര്യതയുമുള്ള ഭാരത് ഫൈബര്‍ ഐപിടിവി സേവനം മണക്കാട് ബി.എസ്.എന്‍.എല്‍. ഉപഭോക്തൃ സേവന കേന്ദ്രത്തില്‍ ആരംഭിച്ചു. ഐ.പി. ടിവി(IPTV) സേവനത്തിന്റെ ഉദ്ഘാടനം അഡ്വ . വി.കെ. പ്രശാന്ത് എം.എല്‍.എ. ‘നിര്‍വഹിച്ചു.

ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ അര്‍പ്പണ മനോഭാവവും സ്ഥാപനത്തോടുള്ള കൂറും കൊണ്ടു മാത്രമാണ് ബി.എസ്.എന്‍.എല്ലില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പുതിയതായി ആരംഭിച്ച സേവനത്തിലൂടെ ഇതാണ് അടയാളപ്പെടുത്തെന്നും എം.എല്‍.എ. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പ്രിന്‍സിപ്പാള്‍ ജനറല്‍ മാനേജര്‍ പി.ജി. നിര്‍മ്മല്‍ അധ്യക്ഷനായി. മണക്കാട് ഡിവിഷന്‍ അസി. ജനറല്‍ മാനേജര്‍ എസ്. സജീവ് കുമാര്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ( ഓപ്പറേഷന്‍സ് ) വല്‍സലകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News