KSRTC: കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി; ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പിലാക്കും

ഒക്ടോബര്‍ ഒന്നുമുതല്‍ തന്നെ കെഎസ്ആര്‍ടിസിയില്‍(KSRTC) സിംഗിള്‍ ഡ്യൂട്ടി(single duty) നടപ്പിലാക്കാന്‍ ധാരണ. തുടക്കത്തില്‍ ഒരു ഡിപ്പോയില്‍ മാത്രമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നത്. യൂണിയന്‍ നേതാക്കളുമായി മാനേജ്‌മെമെന്റ് നടത്തിയ രണ്ടാം വട്ട ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. അതേസമയം, ഹൈക്കോടതിയെ വെല്ലുവിളിച്ച് പണിമുടക്കാനാണ് ടിഡിഎഫ് തീരുമാനം.

ഒക്ടോബര്‍ ഒന്നുമുതല്‍ ആഴ്ചയില്‍ 6 ദിവസമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നത്. തുടക്കത്തില്‍ തിരുവനന്തപുരത്തെ പാറശാല ഡിപ്പോയില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുക. തീരുമാനത്തെ സിഐടിയു അംഗീകരിച്ചു.

എട്ട് ഡിപ്പോകളില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, തയ്യാറാക്കിയ ഷെഡ്യൂളിലെ അപാകത യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. അതേസമയം ഹൈക്കോടതിയെ പോലും വെല്ലുവിളിച്ച് ഒക്ടോബര്‍ 1 മുതല്‍ പണിമുടക്കിനാണ് ടിഡിഎഫ് തീരുമാനം.

പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും, സെപ്റ്റംബറിലെ ശമ്പളം നല്‍കില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് മാനേജ്മെന്റ് നേരത്തെ ഉറപ്പ് നല്‍കിയതാണ്. അന്ന് യോഗത്തില്‍ പങ്കെടുത്ത് എല്ലാം അംഗീകരിച്ച ശേഷമാണ് പുറത്തിറങ്ങി ടിഡിഎഫ് സമരം പ്രഖ്യാപിച്ചത് എന്നാണ് ആക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News