V N Vasavan: സാമൂഹിക വിഷയങ്ങളെ ജനഹൃദയങ്ങളിലെത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ മാധ്യമമാണ് ഭാഷയും സാഹിത്യവും: മന്ത്രി വി എന്‍ വാസവന്‍

സമകാലിക സാമൂഹിക വിഷയങ്ങളെ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ മാധ്യമമാണ് ഭാഷയും സാഹിത്യവുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍(V N Vasavan). മൂന്നാമത് ലോകകേരള സഭയുടെ ഭാഗമായി മലയാളം മിഷനും നോര്‍ക്ക റൂട്ട്സും സംയുക്തമായി സംഘടിപ്പിച്ച ആഗോള പ്രവാസി വിദ്യാര്‍ഥി സാഹിത്യ മത്സരത്തിലെ വിജയികള്‍ക്കുളള സമ്മാനവിതരണം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ മലയാളം മിഷനുമായി സഹകരിച്ച് യുവജനോത്സവങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നോര്‍ക്ക റൂട്ട്സ് റെസിഡന്റെ് വൈസ്ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. . ചടങ്ങില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, രജസ്ട്രാര്‍ വിനോദ് വൈശാഖി, എന്നിവര്‍ പ്രസംഗിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here