
മധ്യകേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്(PFI) ഓഫീസുകള്‍ സീല്‍ ചെയ്തുതുടങ്ങി. എറണാകുളം ആലുവയിലെ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കേന്ദ്രമായ പെരിയാര്‍വാലി ട്രസ്റ്റ് അടച്ചുപൂട്ടി.പറവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.എന്‍ ഐ എയുടെയും പോലീസ്(police) ഉദ്യോഗസ്ഥരുടെയും സുരക്ഷയിലായിരുന്നു നടപടികള്‍.
ആലുവ കുഞ്ഞുണ്ണിക്കരയില്‍ പെരിയാര്‍ വാലി ട്രസ്റ്റ് എന്ന പേരിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞദിവസം പോലീസ് എത്തി ഇവിടെ നിരീക്ഷിച്ചിരുന്നു. എന്‍ ഐ എയും പരിശോധന നടത്തിയിരുന്നു. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രിയോടെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ കേന്ദ്രമായ പെരിയാര്‍വാലി ട്രസ്റ്റ് സീല്‍ ചെയ്യല്‍ നടപടി തുടങ്ങിയത്.പറവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെയും എന്‍ ഐ എ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു നടപടികള്‍ പൂര്‍ത്തിയാക്കിയത്.
എറണാകുളം ജില്ലയില്‍ ആലുവ പെരുമ്പാവൂര്‍ മൂവാറ്റുപുഴ കളമശ്ശേരി എന്നിവിടങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രമായി അറിയപ്പെടുന്നത്. പലയിടത്തും വ്യക്തമായ ബോര്‍ഡുകള്‍ വയ്ക്കാതെയാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള മുഴുവന്‍ ഓഫീസുകളും സീല്‍ ചെയ്യാനാണ് ഉന്നത തലത്തിലെടുത്ത തീരുമാനം. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരെ സംബന്ധിച്ച കൃത്യമായ ലിസ്റ്റും പോലീസ് നേരത്തെ തയ്യാറാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here