പോപ്പുലര്‍ഫ്രണ്ട് 5.20 കോടി കെട്ടിവയ്ക്കണം; അല്ലെങ്കില്‍ ഭാരവാഹികളുടെ സ്വത്ത് അടക്കം കണ്ടുകെട്ടും

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമത്തിന് നഷ്ടപരിഹാരത്തുകയായ 5.20 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തരസെക്രട്ടറി മുമ്പാകെ തുക കെട്ടിവച്ചില്ലെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും സംഘടനയുടെ ഭാരവാഹികളുടെയും പേരിലുള്ള സ്വകാര്യസ്വത്ത് അടക്കം കണ്ടുകെട്ടാന്‍ നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി പി മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത, കെഎസ്ആര്‍ടിസിക്കുനേരെയുണ്ടായ അക്രമം ഉള്‍പ്പെടെ എല്ലാ കേസുകളിലും പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ പ്രതിയാക്കണം. ഹര്‍ത്താല്‍ അക്രമത്തില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കുമ്പോള്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചതായി മജിസ്ട്രേട്ടുമാര്‍ ഉപ്പാക്കണം.

ഹര്‍ത്താലിനെതിരെ കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് നല്‍കിയ ഹര്‍ജിയും അക്രമത്തിലുണ്ടായ നഷ്ടങ്ങള്‍ പിഎഫ്ഐയില്‍നിന്ന് ഈടാക്കണമെന്നും ചേമ്പര്‍ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയും നല്‍കിയ ഹര്‍ജിയും പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News