ദേശീയ ഗെയിംസ്; അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം, ആദ്യദിനത്തിൽ 9 ഫൈനലുകൾ

ദേശീയ ഗെയിംസിൽ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ ദിനത്തിൽ 9 ഫൈനലുകൾ അരങ്ങേറും. പുരുഷ-വനിതാ വിഭാഗങ്ങളിലായി 20 കിലോമീറ്റർ നടത്തം, 1500 മീറ്റർ , വനിതകളുടെ ഹൈജംപ്, ഷോട്ട്പുട്ട്, പുരുഷന്മാരുടെ ഹാമർത്രോ എന്നീ ഇനങ്ങളിലാണ് മെഡൽ പോരാട്ടങ്ങൾ .

ഹൈജംപിൽ ഏഞ്ചൽ പി ദേവസ്യ, ആതിര സോമരാജ് ,1500 മീറ്ററിൽ അഭിനന്ദ് സുന്ദരേശൻ , 400 മീറ്ററിൽ രാഹുൽ ബേബി, ആരതി ആർ , ട്രിപ്പിൾ ജംപിൽ അരുൺ , അഖിൽകുമാർ എന്നിവർ ഇറങ്ങും.പുരുഷന്മാരുടെ 100 മീറ്റർ ഹീറ്റ്സും സെമി ഫൈനലും ഇന്ന് നടക്കും. മലയാളി താരങ്ങളായ അശ്വിൻ കെ.പി, ടി. മിഥുൻ എന്നിവർക്ക് 100 മീറ്ററിൽ മത്സരം ഉണ്ട് . നാളെയാണ് ദേശീയ ഗെയിംസിലെ വേഗരാജാവിനെ നിർണയിക്കുന്ന പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News