ചാലക്കുടിയിൽ തെരുവ് നായ്ക്കളെ കൊന്ന നിലയിൽ കണ്ടെത്തി

തൃശുർ ചാലക്കുടിയിൽ തെരുവ് നായ്ക്കളെ കൊന്ന നിലയിൽ. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്.വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയം.
ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

തെരുവു നായ ശല്യം രൂക്ഷമായ പ്രദേശമാണ് ചാലക്കുടി എന്നത് കൊണ്ടു തന്നെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണോയെന്ന സംശയത്തിന് ബലമേറുകയാണ്. സംഭവസ്ഥലത്ത് പൊലീസെത്തി അന്വേഷണം നടത്തി.

മുമ്പും ഇത്തരത്തിൽ നായ്ക്കളെ കൊല ചെയ്യപ്പെട്ട രീതിയിൽ കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നായ്ക്കളെ കൊല്ലുന്നതല്ല പ്രശ്‌നത്തിന് പരിഹാരമെന്നും നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അടക്കമുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News