മസാലബോണ്ട്; കിഫ്ബി സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇഡി സമൻസിനെതിരെ മുൻ ധനമന്ത്രി ഡോ തോമസ് ഐസക്കും, മസാലബോണ്ടിനെതിരായ ഇ ഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡി തനിക്ക് നല്‍കിയ നോട്ടീസുകള്‍ നിയമപരമല്ലെന്നാണ് തോമസ് ഐസക്ക് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ തോമസ് ഐസകിന്‍റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് ഇ ഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായ രേഖകൾ ഹാജരാക്കാനാണ് തോമസ് ഐസക്കിന് സമൻസ് അയച്ചതെന്നും .ഇഡിയുടെ സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലന്നുമാണ് ഇ ഡി യു ടെ നിലപാട്.അതേസമയം,
മസാലാബോണ്ടിനെതിരായ ഇ ഡി അന്വേഷണം നിയമവിരുദ്ധമാണെന്നാണ് കിഫ്ബി സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News