ഇത് കരുതലിന്റെ ഉത്തരവ്; ഭിന്നശേഷി കുട്ടികളുടെ സർക്കാർ ഉദ്യോഗസ്ഥരായ രക്ഷിതാക്കളെ 5 വർഷത്തേക്ക് സ്ഥലംമാറ്റില്ല; സർക്കാർ ഉത്തരവ്‌

അവരെയും ചേർത്ത് നിർത്താം. ഭിന്നശേഷിക്കാര്‍ക്ക് വ്യത്യസ്ത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ ഏറെയാണ്. ഇപ്പോഴിതാ അവരെമാത്രമല്ല അവരുടെ മാതാപിതാക്കളെയും സംരക്ഷിച്ചുകൊണ്ട് അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കികൊണ്ട് അവർക്കൊരു ആശ്വാസ വാർത്തയുമായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ സർക്കാർ ഉദ്യോഗസ്ഥരെയും അധ്യാപകരെയും പൊതുസ്ഥലം മാറ്റത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി.അഞ്ചു വർഷത്തേക്കാണ് സ്ഥലം മാറ്റം ഒഴിവാക്കിയിരിക്കുന്നത്.

ഇത്തരക്കാരെ അത്യാവശ്യഘട്ടങ്ങളിൽ അഞ്ചുവർഷം കഴിഞ്ഞു സ്ഥലം മാറ്റുകയാണെങ്കിൽ കഴിവതും തൊട്ടടുത്ത ഓഫീസിൽ നിയമിക്കണം. എന്നാൽ അച്ചടക്ക നടപടി, ക്രിമിനൽ കേസ്, വിജിലൻസ് അന്വേഷണം എന്നിവയിൽ ഉൾപ്പെട്ടാൽ സ്ഥലംമാറ്റത്തിനുള്ള ആനുകൂല്യം ബന്ധപ്പെട്ട വകുപ്പുകൾക്ക് പുനർ പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കി. വിഷയത്തിൽ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ 2016ലെ ഉത്തരവ് കൂടി കണക്കിൽ എടുത്തു പുതിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.

അതേസമയം, ഈ ഉത്തരവിലൂടെ ഭിന്നശേഷി മേഖലയില്‍ സര്‍ക്കാരിന്റെ സജീവ ശ്രദ്ധയുണ്ടെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. സാമൂഹ്യനീതി വകുപ്പ്-, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ, കേരള സാമൂഹ്യസുരക്ഷാ മിഷൻ എന്നിവ വഴി ഒട്ടനവധി ക്ഷേമപദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് ആസൂത്രണംചെയ്-ത്- നടപ്പാക്കി വരുന്നത്.

അടിയന്തരസാഹചര്യം നേരിടേണ്ടി വരുന്ന ഭിന്നശേഷിക്കാർക്ക്- സഹായം നൽകുന്ന പരിരക്ഷ പദ്ധതി, തീവ്ര മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന രക്ഷിതാവിന് സ്വയംതൊഴിൽ ധനസഹായമായ സ്വാശ്രയ പദ്ധതി, കാഴ്ചവൈകല്യം ബാധിച്ച അമ്മമാർക്ക്- കുഞ്ഞിനെ പരിപാലിക്കുന്നതിന് ധനസഹായം നൽകുന്ന മാതൃജ്യോതി പദ്ധതി, വികലാംഗ ദുരിതാശ്വാസനിധി ചികിത്സാ ധനസഹായം, വിവാഹ ധനസഹായം നൽകുന്ന പരിണയം, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക്- പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ നൽകുന്ന വിദ്യാജ്യോതി, വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാകിരണം, ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്കോളര്ഷിപ്പ് പദ്ധതി, കാഴ്-ചവൈകല്യമുള്ള അഡ്വക്കറ്റുമാർക്കുള്ള റീഡേഴ്സ്- അലവൻസ്-പദ്ധതി, സഹായ ഉപകരണ വിതരണ പദ്ധതി, തുല്യതാപരീക്ഷ എഴുതുന്നതിന് ധനസഹായം നൽകുന്ന പദ്ധതി, വ്യക്തിഗത പരിശീലന പരിപാലന പദ്ധതി, എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ബാരിയർ ഫ്രീ കേരള, നിരാമയ ഇൻഷുറൻസ്- പദ്ധതി, അട്ടപ്പാടിയിലെ മനോരോഗികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനർജനി പദ്ധതി തുടങ്ങിയ പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ്- നടപ്പാക്കിവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News