Fokana: പ്രൗഢഗംഭീരമായി ഫൊക്കാന അധികാരക്കൈമാറ്റം

ഫൊക്കാന(fokana) അധികാര കൈമാറ്റം പ്രൗഢഗംഭീരമായി വാഷിങ്ങ്ടണ്‍ ഡിസിയില്‍ നടന്നു. കെന്‍വുഡ് ഗോള്‍ഫ് & കണ്‍ട്രി ക്ലബ്ബില്‍ വെച്ച് നടത്തിയ ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി. നിരവധി ഫൊക്കാന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന അധികാരക്കൈമാറ്റം ഫൊക്കാനയുടെ പ്രശസ്തി വിളിച്ചോതി.

2020-2022 കാലയളവില്‍ ഫൊക്കാനയെ നയിച്ച ജോര്‍ജി വര്‍ഗീസില്‍ നിന്നും 2022 -2024 കാലയളവില്‍ ഫൊക്കാനയെ നയിക്കുന്ന ഡോ. ബാബു സ്റ്റീഫന്‍ ടീമിനാണ് അധികാരം കൈമാറിയത്. സെക്രട്ടറി ഡോ. കലാ ഷാഹിയുടെ ആമുഖ പ്രസംഗത്തോടെയാണ് യോഗം ആരംഭിച്ചത്.

ഫൊക്കാന ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമെന്നും, മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഫൊക്കാന ജനങ്ങളോടൊപ്പം എന്നും കാണുമെന്നും പ്രസിഡന്റ് ബാബു സ്റ്റീഫന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here