കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മല്ലികാർജുൻ ഖാർഗെയും മത്സരിക്കാൻ സാധ്യത

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെുപ്പിൽ മുകുൾ വാസ്നിക്കിനൊപ്പം മല്ലികാർജുൻ ഖാർഗെയും (mallikarjun-kharge) മത്സരിക്കാൻ സാധ്യത. ഖാർഗെയുടെ പേര് ഹൈക്കമാന്റ് അംഗീകരിച്ചതായി സൂചന. ഖാർഗെ ഉച്ചക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ദ്വിഗ് വിജയ് സിങ്ങും മുകുൾ വാസ്നിക്കും ശശി തരൂരും ഇന്ന് പത്രിക സമർപ്പിക്കും.

ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. ഇതിനിടയിലാണ് മല്ലികാർജുൻ ​ഖാർഗെയോടും ഹൈക്കമാന്റ് സംസാരിച്ചത്. ഉച്ചക്ക് 12.15 നാണ് തരൂർ സ്ഥാനാർഥി പത്രിക സമർപ്പിക്കുക. ​ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം ഉള്ള അശോക് ​ഗെലോട്ടിനെ സ്ഥാനാർഥിയാക്കാനായിരുന്നു എഐസിസിയുടെ നീക്കം. എന്നാൽ രാജസ്ഥാന മുഖ്യമന്ത്രി പദം രാജിവയ്ക്കില്ലെന്ന നിലപാടിൽ ​ഗെലോട്ട് ഉറച്ചതോടെയാണ് സോണിയ ​ഗാന്ധി മറ്റു നീക്കങ്ങൾ തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News