Stray Dog Bites; വിഴിഞ്ഞത്ത് യുവതിയെ തെരുവുനായ കടിച്ചു

വിഴിഞ്ഞത്ത് ആശുപത്രിക്കുള്ളിൽ വച്ച് യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. തിരുവനന്തപുരം വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വച്ചാണ് സംഭവം. 

പൂച്ച കടിച്ച് ചികിത്സയ്ക്ക് എത്തിയ യുവതിയെയാണ് പട്ടി കടിച്ചത് . രണ്ടാഴ്ച മുൻപ് പൂച്ച കടിച്ചതിനെ തുടർന്ന് വാക്സിൻ എടുക്കാൻ എത്തിയ യുവതിയെയാണ് ആശുപത്രിക്കുള്ളിൽ കിടക്കുകയായിരുന്ന പട്ടി ആക്രമിച്ചത്. കാലിൽ കടിയേറ്റ യുവതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.വിഴിഞ്ഞം സ്വദേശി അപർണ എന്ന മുപ്പതുകാരിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നായയുടെ ആക്രമണത്തിന് ഇരയായത്. രണ്ടാഴ്ച മുൻപ് അപർണയെ പൂച്ച കടിച്ചിരുന്നു. അതിൻ്റെ ആദ്യ ഡോക്സ് വാക്സിൻ എടുത്തു. രണ്ടാം ഡോസ് വാക്സിൻ എടുക്കുവാൻ ആശുപത്രിയിൽ എത്തിയ സമയത്താണ് ആശുപത്രിക്കുള്ളിൽ കിടക്കുകയായിരുന്നു നായ അപർണയെ ആക്രമിച്ചത്. കാലിൽ കടിയേറ്റ അപർണയെ ബന്ധുക്കൾ എത്തി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, തൃശൂർ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടെത്തിയത് . വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. പട്ടികളുടെ ജഡത്തിന്റെ സമീപത്തു നിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് . കേക്കിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here