റിപ്പോ നിരക്ക് കൂട്ടി റിസർവ്വ് ബാങ്ക്; റിപ്പോ 5.9% ആയി

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റുകള്‍ ഉയര്‍ത്തി റിസര്‍വ് ബാങ്ക് ധനനയം. 5.9 ശതമാനമായി റിപ്പോ നിരക്ക് വര്‍ധിച്ചു. അതേസമയം, അടിസ്ഥാന പലിശാ നിരക്കിലെ വര്‍ധന വായ്പാപലിശയും വിലക്കയറ്റവും കടുപ്പിക്കും.

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ തുടരുന്ന മാതൃകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പിന്തുടരുന്നത്. നാലാം ദ്വൈമാസ ധനനയത്തില്‍ 50 ബേസിസ് പോയിന്‍റുകള്‍ ഉയര്‍ത്തിയാണ് ഇന്ത്യന്‍ കേന്ദ്രബാങ്ക് റിപ്പോ നിരക്ക് 5.9 ശതമാനത്തിലെത്തിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിക്കപ്പെട്ട എല്ലാ ധനനയങ്ങളിലുമായി വര്‍ധിപ്പിച്ചത് 1.9 ശതമാനമാണ്.  പണപ്പെരുപ്പം സംബന്ധിച്ച മുൻ പ്രവചനത്തിൽ 5.7 ശതമാനത്തില്‍ നിന്ന് ആർബിഐ മാറ്റം വരുത്തിയിട്ടില്ല.

ഭവന, വാഹന വായ്പ്പകളുടെ വര്‍ധനവായാണ് ആദ്യം റിപ്പോ നിരക്ക് വര്‍ധന മാര്‍ക്കറ്റില്‍ പ്രതിഫലിക്കുക. EMI നിരക്കുകളിലും വര്‍ധനവുണ്ടാകും. ബാങ്കുകൾ ഉടൻ തന്നെ വിവിധ വായ്പകളുടെ പലിശനിരക്ക് വർധന പ്രഖ്യാപിക്കും. വിലക്കയറ്റത്തിനും റിപ്പോ നിരക്ക് വര്‍ധന ഇടയാക്കും. ധനനയപ്രഖ്യാപനത്തെ തുടര്‍ന്ന് സെന്‍സെക്സ് 270 പോയിന്‍റോളം താ‍ഴ്ന്നു. ഡോളര്‍- രൂപ അന്തരവും എണ്‍പത്തിയൊന്നര രൂപയില്‍ താ‍ഴ്ന്ന് നീങ്ങുകയാണ്. ഡിസംബറില്‍ ചേരുന്ന അടുത്ത ധനനയാവലോകന യോഗത്തില്‍ കൂടുതല്‍ വര്‍ധനവിന് തന്നെയാണ് സാധ്യത. 

യുഎസ് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും തുടര്‍ച്ചയായി നിരക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി ആറാമത്തെ മാസവും ആര്‍ബിഐയുടെ ക്ഷമതാപരിധിക്ക് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News