Porn Websites: രാജ്യത്ത് 63 അശ്ലീല വെബ്സൈറ്റുകൾക്ക് പൂട്ട് വീണു

63 അശ്ലീല വെബ്സൈറ്റുകൾ(porn websites) നിരോധിച്ച് കേന്ദ്രം. വ്യാഴാഴ്ച രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം കേന്ദ്രസർക്കാർ പുറത്തുവിട്ടത്. 63 വെബ്സൈറ്റുകൾ കേന്ദ്രം നിരോധിച്ചെന്നും ഇതു സംബന്ധിച്ചുള്ള നിർദ്ദേശം ഇന്‍റർനെറ്റ് സേവനദാതക്കൾക്ക് നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് അശ്ലീല വെബ്സൈറ്റുകൾ നിരോധിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര സർക്കാ‍രിന്റെ ഈ നടപടി.

2021-ൽ പുറപ്പെടുവിച്ച പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളെത്തുടർന്നാണ് രാജ്യത്തെ 63 അശ്ലീല വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യയിലെ ഇന്റർനെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. ഏറ്റവും പുതിയ ഉത്തരവ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്‍റെ വെബ്‌സൈറ്റിലടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നേരത്തെ രാജ്യത്ത് ബ്ലോക്ക് ചെയ്‌ത അശ്ശീല വെബ്‌സൈറ്റുകൾക്ക് പുറമേയാണ് 63 വെബ്‌സൈറ്റുകൾക്ക് കൂടി നിരോധനം വരുന്നത്. ഈ വെബ്സൈറ്റുകൾ മൊബൈൽ ഫോണുകളിലോ, ലാപ്‌ടോപ്പുകളിലോ ഡെസ്‌ക്‌ടോപ്പുകളിലോ മുതലായവയിലും ഇനി മുതൽ ഉപയോഗിക്കാൻ സാധിക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here