AKG Centre: എകെജി സെന്റർ ആക്രമണം; പ്രതി ഉപയോഗിച്ച സ്‌കൂട്ടർ കണ്ടെത്തി

എകെജി സെന്റർ(akg centre) ആക്രമിക്കാനായി പ്രതി ഉപയോഗിച്ച സ്‌കൂട്ടർ കഴക്കൂട്ടത്ത് നിന്ന് കണ്ടെത്തി. യൂത്ത്‌ കോൺഗ്രസ്‌ നേതാവായ ജിതിൻ സ്‌ഫോടക വസ്‌തു എറിയാൻ എത്തിയ ഡിയോ സ്‌കൂട്ടറാണ്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയത്‌.കഴകൂട്ടം കഠിനംകുളത്ത് നിന്നാണ് വണ്ടി കണ്ടെത്തിയത്.രഹസ്യ രൂപത്തിൽ ഒളിപ്പിച്ച വിധത്തിലായിരുന്നു വണ്ടി.

ജിതിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിൻ വി കുളത്തൂപ്പുഴയെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘമാണ് അറസ്റ്റ്‌ ചെയ്‌തത്‌. രണ്ടരമാസം നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ്‌ പ്രതി പിടിയിലായത്‌.

കഴിഞ്ഞ ജൂൺ 30ന്‌ രാത്രിയാണ്‌ എകെജി സെന്ററിന്‌ നേരെ ആക്രമണമുണ്ടായത്‌. സ്കൂട്ടറിലെത്തിയ യുവാവ്‌ സ്ഫോടക വസ്‌തുവെറിഞ്ഞ്‌ മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്തതക്കുറവ്‌ മൂലം ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ്‌ കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തത്‌.

പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ക്രിമിനൽ ഗൂഢാലോചന, വസ്തുവകകൾക്ക്‌ നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു ഉപയോഗിച്ച്‌ നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്‌ക്കൽ, സ്ഫോടനം നടത്തൽ എന്നീ വകുപ്പുകളാണ്‌ ചുമത്തിയത്‌.ഇന്നലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News