
68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര(National Film Awards) വിതരണം ഇന്ന്. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക. നീണ്ട രണ്ടു വര്‍ഷത്തിന് ശേഷം, ദ്രൗപതി മുര്‍മു രാഷ്ട്രപതി ആയതിന് പിന്നാലെയാണ് പുരസ്‌കാര വിതരണം നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്.
നേരത്തെ ചലചിത്ര പുരസ്‌കാരം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം രാഷ്ട്രപതി അവാര്‍ഡ് വിതരണത്തില്‍ പങ്കെടുത്തിരുന്നില്ല. മികച്ച നടിക്കുള്ള പുരസ്‌കാരം സുരറൈ പോട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി നേടിയിരുന്നു.
മികച്ച നടനുള്ള പുരസ്‌കാരം സുരറൈ പോട്രിലെ പ്രകടനത്തിന് സൂര്യയും തന്‍ഹാജിയിലെ അഭിനയത്തിന് അജയ് ദേവ്ഗണുമാണ് സ്വന്തമാക്കിയത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയിലൂടെ അന്തരിച്ച സംവിധായകന്‍ സച്ചിക്ക് ലഭിച്ചിരുന്നു.
സുധ കൊങ്കരയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സുരറൈ പോട്രാണ് മികച്ച ചിത്രം. അയ്യപ്പനും കോശിയും സിനിമയിലെ പ്രകടനത്തിന് ബിജു മേനോന് മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയായിരുന്നു 68ാമത് ദേശീയ ചലചിത്ര പുരസ്‌കാര നിര്‍ണയം നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here