ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കും; ഹരജിയിൽ ഒപ്പിട്ട് അവതാരക

നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്നറിയിച്ച് അവതാരക. പരാതി പിൻവലിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിൻവലിക്കാനുള്ള ഹർജി ഇവർ ഒപ്പിട്ട് നൽകി.

ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ,അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

രണ്ട് ദിവസം മുമ്പാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടന് വിലക്കേർപ്പെടുത്തിയത്. അവതാരകയുടെ പരാതിയിൽ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.ഭാസിക്ക് പ്പോൾ അഭിനയിക്കുന്ന സിനിമകൾ മാത്രം പൂർത്തിയാക്കാമെന്നും കേസിൽ ഒരുരീതിയിലും ഇടപെടില്ലെന്നുമായിരുന്നു സംഘടനയുടെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News