Drugs: വള്ളിക്കുടിലിന്നുള്ളിൽ കട്ടിലും കിടക്കയും; ഒപ്പം കഞ്ചാവും ഹാഷിഷ് ഓയിലും; ലഹരിസംഘം പിടിയിൽ

ഏക്കറുകള്‍ വരുന്ന പറമ്പിനുള്ളിൽ കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങള്‍ താവളമാക്കിയിരുന്ന വള്ളിക്കുടില്‍ കണ്ടെത്തി പൊലീസ്(police). തൃശ്ശൂർ(thrissur) വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അരക്കിലോമീറ്റര്‍ പുല്ല് വകഞ്ഞ് ചെന്നപ്പോഴാണ് രഹസ്യമായി കെട്ടിയൊരുക്കിയ വള്ളിക്കുടില്‍ കണ്ടത്.

പൊലീസെത്തിയപ്പോഴും സ്ഥലത്ത് കുട്ടികളുണ്ടായിരുന്നു. കുടിലിനകത്ത് കട്ടിലും കിടക്കയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. പുറമേക്ക് ഇലയും വള്ളിപ്പടര്‍പ്പുംകൊണ്ട് മൂടിയ കുടിലിന്റെ ഉള്‍വശം ടാര്‍പോളിന്‍ ഷീറ്റിട്ട് സുരക്ഷിതമാക്കിയിരുന്നു.

മുതിര്‍ന്നവരുടെ സംഘം താവളമാക്കിയിരുന്ന വള്ളിക്കുടിലില്‍ കുട്ടികള്‍ കൂടി എത്തിത്തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വൈകിട്ട് ചേട്ടന്മാരെത്തുന്നതിന് മുന്നേ അനിയന്മാര്‍ എത്തും. ആവശ്യം കഴിഞ്ഞ് സ്ഥലംവിടും. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. പൊളിച്ചുനീക്കിയ വള്ളിക്കുടില്‍ പൊലീസ് കത്തിച്ചുകളഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News