വിഴിഞ്ഞം തുറമുഖം; സുഗമമായ സഞ്ചാരത്തിന് നടപടി സ്വീകരിക്കാൻ പൊലീസിന് ഹൈക്കോടതി നിര്‍ദേശം

വിഴിഞ്ഞം തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് നടപടി സ്വീകരിക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സമരക്കാർ സൃഷ്ടിച്ച റോഡ് തടസ്സം ഉടൻ നീക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സുരക്ഷ നൽകണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. സമരക്കാർ ഉപരോധം തുടരുകയാണെന്നും പ്രധാനറോഡ് ഇനിയും തുറക്കാനായിട്ടില്ലെന്നും അദാനി പോര്‍ട്ട് കോടതിയെ അറിയിച്ചു.

എന്നാൽ വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തുടർന്നാണ് തടസ്സം നീക്കാന്‍ പൊലീസിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കിയത് . കേസ് അടുത്ത മാസം 7 ന് പരിഗണിക്കാൻ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here