മീഞ്ചന്തയിലെ PFI ഓഫീസിന്റെ ഗേറ്റ് അഗ്നിശമന സേന പൊളിച്ചു

പോപ്പുലർ ഫ്രണ്ട് ആസ്ഥാനമായ കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസിലെ ഒന്നാം നിലയിലെ ഗേറ്റ് അഗ്നിശമന സേന പൊളിച്ചു. തഹസിൽദാറുടെ നേതൃത്വത്തിൽ ആണ് നടപടി.

അതേസമയം, വടകരയിലും നാദാപുരത്തും പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൊലീസ് സീൽ ചെയ്തു. വടകരയിൽ പിഎഫ്‌ഐ ഓഫീസായി പ്രവർത്തിക്കുന്ന വടകര സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ ഓഫീസാണ് സീൽ വെച്ചത്. നാദാപുരത്ത് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന ഓഫീസും സീൽ ചെയ്തു. നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി.
നാദാപുരത്തെ പോപുലർ ഫ്രണ്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസാണ് സീൽ ചെയ്തത്. തണ്ണീർപന്തലിലെ കരുണ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലും പൊലീസ് നോട്ടീസ് പതിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News