കുറുമ്പ് കാട്ടി കൊമ്പന്‍ ! Viral Video

സമൂഹമാധ്യമങ്ങളിൽ ആനകളുടെ ഏതെങ്കിലും ചിത്രങ്ങളോ വീഡിയോയോ പ്രത്യക്ഷപ്പെട്ടാൻ അതിലേയ്‌ക്ക് കണ്ണോടിക്കാതെ പോകാൻ മലയാളികൾക്ക് കഴിയില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നതും ഒരു ആനയുടെ വീഡിയോയാണ്.

മഴയിൽ കുഴഞ്ഞു കിടക്കുന്ന ചെളിയിലൂടെ പിൻകാലുകൾ മടക്കി മുട്ടിൽ തെന്നി നീങ്ങുന്ന ഒരു കൊമ്പന്റെ കുറുമ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

‘നൗ ദിസ്’ ആണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. തായ്‌ലൻഡിലെ രനോങിലുള്ള സോമ്സക് എന്ന ആനയാണ് മലഞ്ചെരുവിലെ ചെളിയിലൂടെ തെന്നി നീങ്ങുന്നത്. കുറുമ്പ് കാണിക്കുന്ന കൊമ്പന്റെ വായിൽ ഭക്ഷണവും ഉണ്ട്. കൊച്ചു കുട്ടികളെ പോലെ കുസൃതി കാണിക്കുന്ന സോമ്സകിന്റെ വീഡിയോ എല്ലാവരിലും ചിരി പടർത്തും.

സോമ്സകിന്റെ പരിപാലന ചുമതലയുള്ള തവാചായ് സുരിവോങ് ആണ് ഈ ദൃശ്യം പകർത്തിയത്. സോമ്സക് ഭയങ്കര കുസൃതിയുള്ള ആനയാണെന്നും, അതിനാലാണ് ഇങ്ങനെയുള്ള അവന്റെ പെരുമാറ്റത്തിന്റെ പിന്നിലെന്നുമാണ് തവാചായ് സുരിവോങ് പറഞ്ഞത്. ഇതിനോടകം നിരവധി ആളുകളാണ് രസകരമായ ഈ വീഡിയോ കണ്ടിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News