എച്ച്.ആർ.ഡി.എസിന്റെ തൊടുപുഴയിലെയടക്കം സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്. പദ്ധതി ക്രമക്കേട് സംബന്ധിച്ച് പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവനന്തപുരത്ത് നിന്നുള്ള സംഘമാണ് രാവിലെ 11 മുതൽ തൊടുപുഴയിൽ പരിശോധന നടത്തുന്നത്. സ്വർണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്ഥാപനമാണ് എച്ച്.ആർ.ഡി.എസ്.
ഡി.ഡി.യു.കെ.വൈ അടക്കമുള്ള കേന്ദ്ര ഗ്രാമവികസന വകുപ്പിന് കീഴിലുള്ള പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമാണ് എച്ച്.ആർ.ഡി.എസ്. പദ്ധതി നടത്തിപ്പുകളിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന. തിരുവനന്തപുരത്തു നിന്നുള്ള അഞ്ചംഗ സംഘമാണ് തൊടുപുഴയിലെ ഓഫീസിൽ പരിശോധന നടത്തിയത്. അതേ സമയം വിജിലൻസിൻ്റേത് പ്രതികാര നടപടിയെന്നാണ് എച്ച്.ആർ.ഡി.എസ് ഭാരവഹികളുടെ ആരോപണം.
അതേസമയം, HRDS അട്ടപ്പാടിയിൽ വീടുകൾ നിർമിക്കരുതെന്ന് അട്ടപ്പാടി നോഡൽ ഓഫീസർ ഉത്തരവിറക്കി. പ്രകൃതിക്ക് ഇണങ്ങാത്ത വീടുകളാണ് നിർമിക്കുന്നതെന്ന ഒറ്റപ്പാലം സബ് കളക്ടറുടെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. രണ്ട് ദിവസത്തിനകം വീട് നിർമാണം നിർത്തിയതായി രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.