ഉടനിറങ്ങാന്‍ തയ്യാറായി ടൊയോട്ട ഗ്ലാൻസ സി.എൻ.ജി | Toyota

ഗ്ലാൻസയുടെ ഫൈ ഫ്യുവൽ സി.എൻ.ജി വേർഷൻ ലോഞ്ച് ചെയ്യാനൊരുങ്ങി ടെയോട്ട ഇന്ത്യ. ടൊയോട്ട ഗ്ലാൻസ ഫേസ്‌ലിഫ്റ്റ് കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോൾ നിർമാണ ഘട്ടത്തിൽ തന്നെ സി.എൻ.ജി കിറ്റ് ഘടിപ്പിച്ച ഇന്ത്യയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായി സി.എൻ.ജി വേരിയൻറ് പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങിയിരിക്കുന്നത്.

എന്നാൽ മോഡൽ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പേ ഇൻറർനെറ്റിൽ പ്രചരിച്ചിരിക്കുകയാണ്.

ടൊയോട്ട ഗ്ലാൻസ സി.എൻ.ജി: എൻജിൻ, മൈലേജ്…

1.2 ലിറ്റർ കെ. സീരീസ് ഡ്യുയൽ ജെറ്റ്, ഡ്യുയൽ വിവിടി പെട്രോൾ എൻജിനാണ് 2022 ടൊയോട്ട ഗ്ലാൻസക്കുണ്ടാകുക. എൻജിന് സ്റ്റാർട്ട്, സ്‌റ്റോപ് സംവിധാനവുമുണ്ടാകും. പെട്രോൾ മോഡലിൽ 88.5 ബി.എച്ച്.പിയാണെങ്കിൽ ബൈ ഫ്യുവൽ സി.എൻ.ജി വേർഷനിൽ 76.4 ബി.എച്ച്.പിയേ ഉണ്ടാകുകയുള്ളൂ.

എ.ആർ.എ.ഐ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 5 സ്പീഡ് മാന്വൽ ഗിയർബോക്‌സ് ഘടിപ്പിച്ച എൻജിനുള്ള വാഹനത്തിന് കിലോഗ്രാമിന് 25 കിലോമീറ്ററാണ് മൈലേജുണ്ടാകുക. പെട്രോൾ മോഡലിൽ ലിറ്ററിന് 22.94 കിലേമീറ്ററാണ് ഫ്യുവൽ എഫിഷൻസി.

ഗ്ലാൻസ സി.എൻ.ജി ഇതര വിവരങ്ങൾ

നീളം: 3990 എം.എം

വീതി: 1745 എം.എം

ഉയരം: 1500 എം.എം

വീൽബേസ്: 2520 എം.എം

ഗ്രൗണ്ട് ക്ലിയറൻസ്: 170 എം.എം

ബൂട്ട് സ്‌പേസ്: ലഭ്യമല്ല

ഫ്യുവൽ ടാങ്ക് കപ്പാസിറ്റി( പെട്രോൾ) : 37 ലിറ്റർ

വേരിയൻറുകൾ, വില

2022 ടൊയോട്ട ഗ്ലാൻസ സി.എൻ.ജിക്ക് എസ്, ജി, വി എന്നീ മൂന്നു വേരിയൻറുകളാണുണ്ടാകുക. വില ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ പെട്രോൾ വേർഷൻ ഗ്ലാൻസക്ക് 6.59 ലക്ഷം മുതൽ 9.99 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. മാരുതി സുസുകി ബലേനോ, ടാറ്റാ ആൾട്രോസ്, ഹ്യൂണ്ടായി ഐ 20 എന്നിവക്കാണ് ഗ്ലാൻസ വെല്ലുവിളിയുയർത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News