Digital Resurvey: ഉപഗ്രഹ സഹായത്തോടെയുള്ള ഡിജിറ്റൽ റീ സർവേ; കേരളപ്പിറവി ദിനത്തിൽ തുടക്കമാവും

സംസ്ഥാനത്ത് ഉപഗ്രഹ സഹായത്തോടെയുള്ള ഡിജിറ്റൽ റീ സർവേക്ക്(digital resurvey) കേരളപ്പിറവി ദിനത്തിൽ തുടക്കമാവും. നാല് വര്‍ഷം കൊണ്ട് കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീ സര്‍വെ ചെയ്യുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സംസ്ഥാനതലത്തിൽ 1550 വില്ലേജുകളിൽ ഒരേ സമയം ഉപഗ്രഹ സഹാത്തോടെയുള്ള സർവ്വേ നടത്താനാണ് റവന്യൂ വകുപ്പ് ഒരുങ്ങുന്നത്. നവംബർ ഒന്നിന് മുമ്പായി പ്രാരംഭ പ്രവർത്തനങ്ങൾ നടത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ വാർഡുകളിലും സർവേ സഭകൾ ചേർന്ന് ജനങ്ങളുടെ ആശയ ദൂരീകരണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.

ജനപങ്കാളിത്തതോടെ റവന്യു വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഒരുമിച്ച് പദ്ധതി പൂരത്തിയാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സർവേ മാപ്പിംഗ് പൂർണമാകുന്നതോടെ വില്ലേജ്, രജിസ്‌ട്രേഷൻ, ഭൂസർവേ രേഖകൾ വിവരസാങ്കേതിക വിദ്യാ സഹായത്തോടെ സംയോജിപ്പിച്ച് ഭൂവിസ്തൃതിയുടെ ആധികാരിക രേഖ തയ്യാറാക്കും.

പുഴകളും ജലാശയങ്ങളും ഉൾപ്പെടെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ നിർണയിക്കുന്നതിലൂടെ ദുരന്തനിവാരണത്തിനും സർവേ പ്രയോജനപ്പെടും. സർവേ ഒഫ് ഇന്ത്യയാണ് ഡിജിറ്റൽ സർവ്വേക്ക് മേൽനോട്ടം വഹിക്കുന്നത്. 807 കോടി രൂപയാണ് സർക്കാർ ഇതിനായി നീക്കി വെയ്ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News