PFI: കോഴിക്കോട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് എന്‍ഐഎ സംഘം പൂട്ടി

കേന്ദ്രവിജ്ഞാപനപ്രകാരമുള്ള പോപ്പുലര്‍ ഫ്രണ്ട്(PFI) നിരോധനം നടപ്പിലാക്കാന്‍ സംസ്ഥാന പൊലീസിന്റെ നടപടികള്‍ തുടരുന്നു. പോപ്പുലര്‍ ഫണ്ടിന്റേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകള്‍ സീല്‍ ചെയ്യുന്നത് തുടരുകയാണ്. കോഴിക്കോട്ടെ(Kozhikode) പോപ്പുലര്‍ഫ്രണ്ട് സംസ്ഥാനകമ്മിറ്റി ഓഫീസ് NIA സംഘം പൂട്ടി, നോട്ടീസ് പതിപ്പിച്ചു. എന്‍ഐഎ കൊച്ചി ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ എബിസന്‍ ഫ്രാങ്കോയുടെ നേതൃത്വത്തിലായിരുന്നു നടപടി. കോഴിക്കോട് ഫറോക്ക് എസിപി എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. റൂറല്‍ ജില്ലയില്‍ വടകര, തണ്ണീര്‍ പന്തല്‍ , നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെ പി എഫ് ഐ ഓഫീസുകളിലും പൊലീസ് നോട്ടീസ് പതിപ്പിച്ചു. അതേസമയം, കൊല്ലം പള്ളിമുക്കിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് പൊലീസ് മുദ്രവെച്ചു.

അതിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു. പോപ്പുലര്‍ പ്രണ്ട് ഓഫീസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സീല്‍ ചെയ്ത ഓഫീസുകള്‍ക്ക് പുറത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടിലൂടെ നടന്ന ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേനന്ദ്ര അറിയിച്ചു.

നിരോധനത്തിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ പോപുലര്‍ ഫ്രണ്ടിന് എതിരെ നടപടികള്‍ തുടങ്ങി. കേരളത്തിനും മഹാരാഷ്ട്രയ്ക്കും തമിഴ്‌നാടിനും പുറമെ ഉത്തരാഖണ്ഡിലും പിഎഫ്‌ഐ നിരോധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും പരിശോധനകളും അറസ്റ്റും തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News