‘കെജിഎഫ്’ നിര്‍മാതാക്കളുടെ ചിത്രത്തില്‍ ഫഹദും അപര്‍ണാ ബാലമുരളിയും | Fahadh Faasil

കന്നഡയുടെ കീർത്തിയറിച്ച ചിത്രമാണ് ‘കെജിഎഫ്’. യാഷിനെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറാക്കിയ ചിത്രം. ‘കെജിഎഫ്’ പേരെടുത്തപ്പോൾ നിർമാതാക്കളായ ഹൊംബാളെ ഫിലിംസും രാജ്യമൊട്ടാകെ പരിചിതമായി. ഹൊംബാളെ ഫിലിംസിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം അക്ഷരാർഥത്തിൽ മലയാളികൾക്ക് ആഘോഷമാകുകയാണ്.

മലയാളത്തിന്റെ പ്രിയ താരങ്ങളായ ഫഹദും അപർണ ബാലമുരളിയുമാണ് ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തിൽ നായികാനായകൻമാർ. പവൻ കുമാറിന്റെ സംവിധാനത്തിൽ ‘ധൂമം’ എന്ന് പേരിട്ട ചിത്രത്തിൽ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു.

പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ ഒമ്പതിന് ആരംഭിക്കും. ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുർ ആണ് നിർമാണം.

പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. പൂർണിമ രാമസ്വാമിയാണ് കോസ്റ്റ്യൂം.പൃഥ്വിരാജ് നായകനാകുന്ന ചിത്രവും ഹൊംബാളെ ഫിലിംസ് നിർമിക്കുന്നുണ്ട്.

ടൈസൺ എന്ന പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

‘മലയൻകുഞ്ഞ്’ എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. നവാഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്‍ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ഓഗസ്റ്റ് 11ന് ഒടിടിയിലും ചിത്രം സ്ട്രീമിം​ഗ് ചെയ്തിരുന്നു. രജിഷ വിജയൻ നായികയായ ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘യോദ്ധ’ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം എ ആർ റഹ്‍മാൻ സംഗീതം പകർന്ന ചിത്രം എന്ന പ്രത്യേകതയും ‘മലയൻകുഞ്ഞിന്’ ഉണ്ട്. തമിഴിൽ ‘വിക്രം’ എന്ന സിനിമയാണ് ഫഹദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. കമൽഹാസൻ നായകനായ ചിത്രത്തിൽ ഫഹദിന്റെ അഭിനയവും പ്രേക്ഷകപ്രീതി നേടിയിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News