5G: 5ജി സേവനങ്ങള്‍ രാജ്യത്ത് നാളെ മുതല്‍

5ജി സേവനങ്ങള്‍(5G) പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമര്‍പ്പിക്കും. ദില്ലിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാവും 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുക. ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13 നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ലഭിക്കുക.

സേവനങ്ങള്‍ ഉപഭോക്താകള്‍ക്ക് താങ്ങാവുന്ന നിരക്കിലാണെന്ന് ഉറപ്പ് വരുത്തുമെന്നും ഐ ടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം.

പേര് മാറ്റാനൊരുങ്ങി കേന്ദ്രസഹമന്ത്രി ശോഭ കരന്ദ്‌ലജെ

കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദ്‌ലജെ(Shobha Karandlaje) പേര് മാറ്റുന്നു. കരന്ദ്‌ലജെ എന്ന കുടുംബപ്പേര് മാറ്റി പിതാവ് മോനപ്പ ഗൗഡയുടെ പേര് ചേര്‍ക്കാന്‍ ആണ് തീരുമാനം. വൊക്കലിഗ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ലക്ഷ്യം വച്ചാണ് നീക്കം.

BJP നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനും, ജെഡിഎസിനും ഏറെ സ്വാധീനമുള്ള ഓള്‍സ് മൈസൂര്‍ മേഖലയില്‍ ബിജെപിക്ക് ചുവടുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് പേരുമാറ്റം. ഇതിന് പുറമേ നളിന്‍കുമാര്‍ കട്ടീലിനെ മാറ്റി ശോഭയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ കാലാവധി അവസാനിച്ചെങ്കിലും സ്ഥാനം നീട്ടി നല്‍കുയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ശോഭ കരന്ദ്ലജയെ പേര് മാറ്റി അധ്യക്ഷയാക്കാനുള്ള നീക്കവും വേഗത്തിലാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here