
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍.ഐ.എ(NIA) അറസ്റ്റ്(Arrest) ചെയ്ത പോപ്പുലര്‍ ഫ്രണ്ട്(PFI) പ്രവര്‍ത്തകരെ റിമാന്റ് ചെയ്തു. കേസില്‍ നേരത്തെ അറസ്റ്റിലായ പതിനൊന്ന് പ്രതികളെയും അടുത്ത മാസം 20 വരെയാണ് കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി റിമാന്റ് ചെയ്തത്. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം പ്രതികളെ എന്‍ ഐ എ കോടതിയില്‍ ഇന്ന് ഹാജരാക്കി.
എല്ലാ പ്രതികളെയും വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എന്‍ ഐ എ കോടതിയില്‍ ആവശ്യപ്പെട്ടു . ഇവിടെ സി സി ടി വി ക്യാമറകളുടെ സുരക്ഷയുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും ലഭിക്കാനുണ്ട് . ഇതിനായി പ്രത്യേക അപേക്ഷ നല്‍കാമെന്ന് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കി. സത്താറിനെ തിങ്കളാഴ്ച എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here