Drugs: ലഹരിക്കെതിരേ കാമ്പസുകളില്‍ ജാഗ്രതാ സമിതികള്‍; ഒരു കോടി ജനങ്ങളിലേക്ക് മുദ്രാവാക്യമെത്തിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

ക്യാമ്പസുകള്‍ ലഹരി മുക്തമാക്കാന്‍ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും ലഹരി വിരുദ്ധ ജാഗ്രാതാ സമിതികള്‍ രൂപീകരിയ്ക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു(r bindu). അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൗരപ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സമിതികള്‍ രൂപീകരിയ്ക്കുക.

സമിതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan) നിര്‍വഹിയ്ക്കും. ഇത് ഒക്ടോബര്‍ രണ്ടിനു മുമ്പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളത്തില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.

നാലു ലക്ഷം വളന്റിയര്‍മാരെ ഉപയോഗിച്ച് ഒരു കോടി ജനങ്ങളിലേക്ക് ലഹരി വിരുദ്ധ മുദ്രാവാക്യവും സന്ദേശവും എത്തിയ്ക്കും. ലഹരി ഉപയോഗം തടയുന്നതു സംബന്ധിച്ച് എന്‍എസ്എസ്, എന്‍സിസി അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇതിനു പുറമെ മുക്തധാര എന്നപേരില്‍ നാടകങ്ങള്‍ സംഘടിപ്പിയ്ക്കും. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തകരാണ് ഇതിനുള്ള വേദികളും നാടകങ്ങളും കണ്ടെത്തുക.

ഹോസ്റ്റലുകളില്‍ ലഹരി ഉപയോഗം തടയുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന ശ്രദ്ധയെന്ന കമ്മിറ്റി വിപുലപ്പെടുത്തും. ഹോസ്റ്റല്‍ വാര്‍ഡന്‍ ചെയര്‍മാനായ ശ്രദ്ധ കമ്മിറ്റികള്‍ ഇല്ലാത്ത ക്യാമ്പസുകളില്‍ ഉടന്‍ രൂപീകരിയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലഹരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് കൂട്ടികളെ പ്രചോദിപ്പിയ്ക്കുന്നതിനായി കഥ, കവിത, ചിത്രംവര തുടങ്ങി രചാനാ മത്സരങ്ങള്‍ സംഘടിപ്പിയ്ക്കും. വിജയികള്‍ക്ക് സമ്മാനവും ഏര്‍പ്പെടുത്തും. ഇതുകൊണ്ട് കുട്ടികളുടെ സര്‍ഗശേഷി മെച്ചപ്പെടുത്താനും സഹായകമാവുമെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here