‘ഗവര്‍ണര്‍ പദവി പ്രായത്തിനപ്പുറം യോഗ്യത വേണ്ടാത്ത സ്ഥാനം’: ജസ്റ്റിസ് കെ ചന്ദ്രു

ഗവര്‍ണര്‍ പദവി പ്രായത്തിനപ്പുറം യോഗ്യത വേണ്ടാത്ത സ്ഥാനമെന്ന് മദ്രാസ് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ‘ഇന്ത്യന്‍ ഫെഡറലിസവും ഗവര്‍ണറുടെ പദവിയും’ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്ഭവനുകള്‍ അതത് സംസ്ഥാനങ്ങളിലെ ബിജെപി ആസ്ഥാനങ്ങളായി മാറുന്നുവെന്നും ആദ്യമായി ഗവര്‍ണര്‍ ജനാധിപത്യ സര്‍ക്കാരിനെതിരെ ഇടപെട്ടത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ ബില്ലിന്റെ പേരില്‍ ഇഎംഎസ് സര്‍ക്കാരിനെതിരെ നിലപാടെടുത്ത്‌വ്യതിയാനത്തിന്റെ വിത്ത് വിതച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഫെഡറലിസവും ഗവര്‍ണറുടെ പദവിയും” എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാര്‍ 30 ന് വെള്ളിയാഴ്ച 3.30 ന് തിരുവനന്തപുരം എ കെ ജി ഹാളില്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത ഫെഡറല്‍ തത്വങ്ങളില്‍ അധിഷ്ഠിതമായ ഭരണസംവിധാനത്തെയും ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെയും അലങ്കോലപ്പെടുത്തുന്ന രീതിയിലുള്ള ഗവര്‍ണര്‍മാരുടെ ഇടപെടല്‍ ഇന്ന് വലിയ വിവാദമായി പല സംസ്ഥാനങ്ങളിലും മാറിയിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പാവകളായി പ്രവര്‍ത്തിച്ച് അവരുടെ രാഷ്ട്രീയ അജണ്ടകള്‍ സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണങ്ങളായി പല ഗവര്‍ണര്‍മാരും മാറിയിരിക്കുന്നു.

പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലേയും ഭരണസംവിധാനങ്ങളെ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത് വലിയ വിഘാതം സൃഷ്ടിച്ചിരി ക്കുകയാണ്. കേരളത്തിലും ഇത്തരമൊരു സവിശേഷ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ”ഇന്ത്യന്‍ ഫെഡറലിസവും ഗവര്‍ണറുടെ പദവി”യുമെന്ന സെമിനാര്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രവും ആള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നത് ഈ ഒരു പശ്ചാത്തലത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News