ബിഗ് ബജറ്റ് ചിത്രത്തിനായി മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നു | Mammootty

മെഗാസ്റ്റാര്‍ മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ വർഷം അവസാനത്തോടെ ബിലാൽ ഷൂട്ടിങ് തുടങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിലാലിന് ശേഷം മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിനായി മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്നുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബിലാലിന് ശേഷമാകും നടക്കുക. ആന്റോ ജോസഫായിരിക്കും ഈ സിനിമ നിർമിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

ഈ വർഷം ഡിസംബറിൽ ബിലാലിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത. 2023 ൽ ചിത്രം റിലീസ് ചെയ്‌തേക്കും. അതിനുശേഷമായിരിക്കും ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലേക്ക് കടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News