Kabul: കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേര്‍ ആക്രമണം; 19 മരണം

അഫ്ഗാനിസ്ഥാന്‍ തലാസ്ഥാനമായ കാബൂളിലെ(kabul) വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 27 പേരുടെ നില അതീവ ഗുരുതരമാണ്. പരീക്ഷക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ്(police) പറയുന്നു.

പടിഞ്ഞാറന്‍ കാബൂളിലെ ദഷ് ഇ ബര്‍ച്ചി എന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ന്യൂനപക്ഷമായ ഹസാര സമുദായം താമസിക്കുന്ന, ഷിയാ മുസ്ലീങ്ങള്‍ കൂടുതലുളള സ്ഥലമാണിത്. കൂടാതെ അഫ്ഗാനിലെ ധാരാളം സ്‌ഫോടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുളള സ്ഥലം കൂടിയാണിവിടം.

സുരക്ഷാ സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ആളപായം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദള്‍ നാഫി ഠാക്കൂര്‍ അറിയിച്ചു. സ്‌ഫോടനം നടന്ന അഫ്ഗാന്റെ പടിഞ്ഞാറന്‍ മേഖലയില്‍ താമസിക്കുന്നവരില്‍ പലരും ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്‍കാല ആക്രമണങ്ങളില്‍ ഇരയായിരുന്ന ഹസാര ജനതയാണ്.

സ്‌കൂളുകളെയും, കുട്ടികളെയും, സ്ത്രീകളെയും ലക്ഷ്യം വെച്ചുകൊണ്ട് നിരവധി ആക്രമണങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് ദഷ് ഇ ബര്‍ച്ചി പ്രദേശത്ത് സ്‌ഫോടനമുണ്ടാവുകയും 85 ആളുകള്‍ കൊല്ലപ്പെടുകയും 300ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

ഇതില്‍ കൂടുതലും വിദ്യാര്‍ത്ഥിനികളായിരുന്നു. ഒരു തീവ്രവാത ഗ്രൂപ്പുകളും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് അതേ പ്രദേശത്ത് 24 പേര്‍ കൊല്ലപ്പെട്ട ഒരു ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here