Highcourt: ഹൈക്കോടതി മുൻ ജഡ്ജ്‌ ജസ്റ്റിസ്‌ കെ തങ്കപ്പൻ അന്തരിച്ചു

ഹൈക്കോടതി മുൻ ജഡ്ജ്‌ ജസ്റ്റിസ്‌ കെ തങ്കപ്പൻ (76) അന്തരിച്ചു. ചോറ്റാനിക്കര എരുവേലി സ്വദേശിയാണ്‌. 2007ലാണ്‌ ഹൈക്കോടതിയിൽനിന്ന്‌ വിരമിച്ചത്‌. മൃതദേഹം ശനിയാഴ്‌ച പകൽ രണ്ടിന്‌ ചോറ്റാനിക്കര പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കും.

KTF: എം. വെങ്കട്ടരാമന്‍ കെടിഎഫ് ജനറല്‍ സെക്രട്ടറി

കേരള ടെലിവിഷന്‍ ഫെഡറേഷന്‍(Kerala Television Federation) ജനറല്‍ സെക്രട്ടറിയായി എം. വെങ്കട്ടരാമന്‍ തെരഞ്ഞെടുക്കപ്പെട്ടു. കൈരളി ടിവിയില്‍(Kairali TV) സീനിയര്‍ ഡയറക്ടര്‍ (ഫിനാന്‍സ് ആന്‍ഡ് ടെക്‌നിക്കല്‍) ആണ് അദ്ദേഹം. ഓണ്‍ലൈനായി നടന്ന 2021-22 വര്‍ഷത്തെ കെടിഎഫ് പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

പ്രസിഡന്റായി ജീവന്‍ ടിവിയിലെ ബേബി മാത്യു സോമതീരവും ട്രഷററായി ഏഷ്യാനെറ്റ് സ്റ്റാറിലെ കിഷന്‍ കുമാര്‍ എം എസ്സും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ടെലിവിഷന്‍ കമ്പനികളുടെ ഏകസംഘടനയാണ് കെടിഎഫ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel