Sreenivasan: ഞാൻ കാരണം ഇറങ്ങാതെ പോയ അഞ്ഞൂറോളം സിനിമകളാണ് എന്റെ ഏറ്റവും വലിയ നേട്ടമെന്നു ഞാൻ മനസിലാക്കി; ശ്രീനിവാസൻ

ഒട്ടേറെ വ്യത്യസ്‍ത വേഷങ്ങൾകൊണ്ടും, ‌തിരക്കഥാകൃത്ത് എന്ന നിലയിലും തിളങ്ങിയ മലയാളികളുടെ പ്രിയ നടനാണ് ശ്രീനിവാസൻ(sreenivasan). താൻ പകച്ചുപോയ ഒരു ചോദ്യത്തെപ്പറ്റി കൈരളി ടിവി(kairali tv)യോട് മനസുതുറക്കുകയാണ് നടൻ.

മലയാളസിനിമയ്ക്ക് തന്നെക്കൊണ്ട് എന്ത് നേട്ടമുണ്ടായി എന്ന് താൻ സ്വയം ചോദിച്ചപ്പോൾ പകച്ചുപോയെന്ന് ശ്രീനിവാസൻ പറയുന്നു. വളരെ നേരം അതേപ്പറ്റി ആലോചിച്ചപ്പോൾ തനിക്കൊരു ഉത്തരം കിട്ടിയെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

‘കാലാകാലങ്ങളിൽ ഒരുപാട് നിർമാതാക്കളും സംവിധായകരുമൊക്കെ ഞാനഭിനയിക്കണമെന്നുപറഞ്ഞു പലതരം കഥകളുമായി സമീപിക്കാറുണ്ട്. ഈ കഥകൾ കേൾക്കുമ്പോൾത്തന്നെ ഇത് സിനിമയായിട്ടിറങ്ങിയാൽ വളരെ മോശമായിരിക്കുമെന്ന് മുൻകൂട്ടി മനസിലാക്കിയിട്ട് ഞാനതിനില്ല എന്ന് പറഞ്ഞിട്ട് ധീരമായി പിന്മാറിയിട്ടുണ്ട്.

അങ്ങനെ ഞാനഭിനയിക്കാത്തതുകൊണ്ട് ഒരു 500 സിനിമകളെങ്കിലും മലയാളത്തിൽ നടക്കാതെപോയിട്ടുണ്ട്. ഞാൻ കാരണം ഇറങ്ങാതെ പോയ അഞ്ഞൂറോളം സിനിമകളാണ് എന്റെ ഏറ്റവും വലിയ നേട്ടമെന്ന് എന്ന് ഞാൻ മനസിലാക്കി’, ശ്രീനിവാസൻ കൈരളി ടിവിയോട് പറഞ്ഞു.

ശ്രീനിവാസന്റെ വാക്കുകൾ

ഒരു ചോദ്യം എന്നോടുതന്നെ ഞാൻ ചോദിച്ചു. കുറെ കൊല്ലമായല്ലോ മലയാള സിനിമയിൽ താൻ വന്നിട്ട്. മലയാളസിനിമയ്ക്ക് തന്നെക്കൊണ്ട് എന്ത് നേട്ടമുണ്ടായി? സത്യം പറഞ്ഞാൽ ആ ചോദ്യത്തിന് മുന്നിൽ ഞാൻതന്നെ പകച്ചുപോയി. ഞാൻ എന്തുചെയ്തു? എനിക്കെന്തുചെയ്യാൻ സാധിച്ചു? വളരെ നേരം ഞാനാലോചിച്ചു.

എനിക്കൊരു ഉത്തരം കിട്ടി. അതായത് കാലാകാലങ്ങളിൽ ഒരുപാട് നിർമാതാക്കളും സംവിധായകരുമൊക്കെ ഞാനഭിനയിക്കണമെന്നുപറഞ്ഞു പലതരം കഥകളുമായി എന്നെ സമീപിക്കാറുണ്ട്. ഈ കഥകൾ കേൾക്കുമ്പോൾത്തന്നെ ഇത് സിനിമയായിട്ടിറങ്ങിയാൽ വളരെ മോശമായിരിക്കുമെന്ന് മുൻകൂട്ടി മനസിലാക്കിയിട്ട് ഞാനതിനില്ല എന്ന് പറഞ്ഞിട്ട് ധീരമായി പിന്മാറിയിട്ടുണ്ട്.

അങ്ങനെ ഞാനഭിനയിക്കാത്തതുകൊണ്ട് ഒരു 500 സിനിമകളെങ്കിലും മലയാളത്തിൽ നടക്കാതെപോയിട്ടുണ്ട്. അങ്ങനെ ഞാൻ കാരണം ഇറങ്ങാതെ പോയ അഞ്ഞൂറോളം സിനിമകളാണ് എന്റെ ഏറ്റവും വലിയ നേട്ടമെന്ന് എന്ന് ഞാൻ മനസിലാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News