Thrissur: ‘ഓര്‍മ’; ഫാദര്‍ ജോസ് ചിറ്റിലപ്പിള്ളി അനുസ്മരണം സംഘടിപ്പിച്ചു

ഫാദര്‍ ജോസ് ചിറ്റിലപ്പിള്ളി(Jose Chittilappally) അനുസ്മരണവും സ്മാരക പ്രഭാഷണവും തൃശൂരില്‍(Thrissur) നടന്നു. സാഹിത്യ അക്കാദമി ഹാളില്‍ ‘ഓര്‍മ’ എന്ന പേരില്‍ നടന്ന അനുസ്മരണം അഡ്വ. കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രിയും സ്മാരക സമിതിചെയര്‍മാനുമായ പ്രൊഫ.സി.രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൊതു സമൂഹത്തിനാകെ നന്മയുടെ സന്ദേശം പകര്‍ന്ന വ്യക്തിയാണ് ഫാദര്‍ ജോസ് ചിറ്റിലപ്പിള്ളിയെന്ന് മുന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

വൈദികനായിരിക്കെ, തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എസ് എഫ് ഐ സ്ഥാനാര്‍ത്ഥിനിയായി മത്സരിച്ച് വിജയിച്ച് ചരിത്രം കുറിച്ച വ്യക്തിയാണ് ഫാ. ജോസ് ചിറ്റിലപ്പിള്ളി. 1981 – 82 കാലഘട്ടത്തിലായിരുന്നു ഈ വിജയം. ഒരിക്കല്‍ കൂടി ഈ വിജയത്തിന്റെ സ്മരണകള്‍ പുതുക്കിയാണ് ഫാദര്‍ ജോസ് ചിറ്റിലപ്പിള്ളി അനുസ്മരണം തൃശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ അരങ്ങേറിയത്. ‘ഓര്‍മ’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അഡ്വ. കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രിയും സ്മാരക സമിതിചെയര്‍മാനുമായ പ്രൊഫ.സി.രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

യൂഹോന്നാന്‍ മോര്‍ മിലിത്തോസ് മെത്രാ പൊലീത്തയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിനാദന്ദന്‍, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എം വി നാരായണന്‍, ഡോ. ടി പ്രദീപ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, യു പി ജോസഫ്, ഡോ. കാശിനാഥ് ചാറ്റര്‍ജി, ഫാ. ജോണ്‍സണ്‍ ഐനിക്കല്‍ തുടങ്ങി സാമൂഹ്യ – സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.

ഹൈക്കോടതി മുൻ ജഡ്ജ്‌ ജസ്റ്റിസ്‌ കെ തങ്കപ്പൻ അന്തരിച്ചു

ഹൈക്കോടതി മുൻ ജഡ്ജ്‌ ജസ്റ്റിസ്‌ കെ തങ്കപ്പൻ (76) അന്തരിച്ചു. ചോറ്റാനിക്കര എരുവേലി സ്വദേശിയാണ്‌. 2007ലാണ്‌ ഹൈക്കോടതിയിൽനിന്ന്‌ വിരമിച്ചത്‌. മൃതദേഹം ശനിയാഴ്‌ച പകൽ രണ്ടിന്‌ ചോറ്റാനിക്കര പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News