Highcourt: കിഫ്ബി മസാലബോണ്ട് സാമ്പത്തിക ഇടപാട്; ഇഡിയുടെ അന്വേഷണം നിയമപരമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കിഫ്ബി മസാലബോണ്ട് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം നിയമപരമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരളത്തില്‍ രണ്ട് പ്രളയങ്ങളും കോവിഡും തരണം ചെയ്യാന്‍ സഹായമായാത് കിഫ്ബി മുഖേനയുളള സര്‍ക്കാരിന്റെ ധനശേഖരണ പ്രവര്‍ത്തനങ്ങളാണ്. അതിനാല്‍ കിഫ്ബിക്കെിരായ ഇഡി അന്വേഷണം സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, സാമ്പത്തിക സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സഹായിക്കുന്നതിനെ ഇഡിയുടെ അന്വേഷണം പ്രതികൂലമായി ബാധിക്കുകയും ചെയ്യും. നിയമലംഘനം ഉണ്ടായെങ്കില്‍ ഇഡിക്ക് അന്വേഷണം നടത്താം.

എന്നാല്‍ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. വിഷയത്തില്‍ സിഎജി റിപ്പോര്‍ട്ട് നിയമസഭ ഐകകണ്‌ഠ്യേന തളളിയതാണ്. റിസര്‍വ്വ് ബാങ്കിന് ഇക്കാര്യത്തില്‍ പരാതിയുമില്ല. റിസര്‍വ്വ് ബാങ്കുകളോട് വിശദീകരണം ചോദിച്ചതായും രേഖകളില്ല. ഈ സാഹചര്യത്തില്‍ ഇഡി കിഫ്ബിക്കും തോമസ് ഐസക്കിനും നല്‍കിയ നോട്ടീസ് നിയമപരമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജികള്‍ ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവിനായി മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here