R Bindu: സാമൂഹ്യ നീതി ഉറപ്പാക്കാന്‍ ഗോത്ര മേഖലകളിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയര്‍ത്തണം: മന്ത്രി ആര്‍ ബിന്ദു

സാമൂഹ്യ നീതി ഉറപ്പാക്കാന്‍ ഗോത്ര മേഖലകളിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയര്‍ത്തണമെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu). പാലക്കാട് അട്ടപ്പാടിയില്‍ രാജിവ് ഗാന്ധി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍(Rajiv Gandhi Arts & Science College) പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിയ്ക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി.

ഗോത്രമേഖലയിലെ വിദ്യാഭ്യാ പങ്കാളിത്തം ഉയര്‍ത്തിയാല്‍മാത്രമേ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാവുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. കടുത്ത ജീവിത സാഹചര്യങ്ങളുള്ള ഇത്തരം മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി ഗോത്രമേഖലകളില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടി രാജീവ് ഗാന്ധി ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുകയായിരുന്നു മന്ത്രി. ഏഴരക്കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പസില്‍ കൊണ്ടുവന്നത്. പുതുതലമുറ കോഴ്സുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്താനായി ശ്രമിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here