Mohan Bhagwat: മാംസാഹാരം കഴിക്കുന്നവരില്‍ അക്രമവാസന കൂടും; വിവാദപ്രസ്താവനയുമായി RSS നേതാവ് മോഹന്‍ ഭഗവത്

മാംസാഹാരം കഴിക്കുന്നവര്‍ക്കെതിരെ ആര്‍എസ്എസ്(RSS) തലവന്‍ മോഹന്‍ ഭഗവത്(Mohan Bhagwat). മാംസാഹാരം കഴിക്കുന്നവരില്‍ അക്രമവാസന കൂട്ടുമെന്ന് ഭഗവത്. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോഹന്‍ ഭഗവതിന്റെ പ്രസ്താവന. ഈ കഴിഞ്ഞ ദിവസം സംഘപരിവാര്‍ സംഘടനയായ ഭാരത് വികാസ് മഞ്ചിന്റെ പരിപാടിയിലാണ് മോഹന്‍ ഭഗവത് മാംസാഹാരം കഴിക്കുന്നവര്‍ക്കെതിരെ ആരോപണവുമായി എത്തിയത്.

തെറ്റായ ആഹാരം തെറ്റായ പാതയിലേക്ക് നയിക്കും. മാംസാഹാരം ശരിയായ ആഹാര രീതിയല്ല. മാംസാഹാരം നിരന്തരം കഴിക്കുന്നവരില്‍ അക്രമവാസന ഉടലെടുക്കുന്നുവെന്നും ഭഗവത് പറഞ്ഞു. ലോകത്ത് മറ്റെവിടെയും ഉള്ളത് പോലെ മാംസം കഴിക്കുന്ന ആളുകള്‍ ഇന്ത്യയിലുണ്ട്. മാംസാഹാരം കഴിക്കുന്നവര്‍ പോലും ശ്രാവണ മാസത്തില്‍ അത് ഒഴിവാക്കുന്നു. അത്തരം ചില നിയന്ത്രണങ്ങള്‍ അവര്‍ സ്വയം കൈക്കൊള്ളുന്നു എന്നും ഭഗവത് ചൂണ്ടിക്കാട്ടി.

രാജ്യം മുഴുവന്‍ നവരാത്രി ആഘോഷിക്കുന്ന വേളയിലാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ഭക്ഷണസ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റം രൂക്ഷമാകുന്ന ഈ സാഹചര്യത്തിലാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ മാംസാഹരത്തിന് മേലുള്ള ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News