Shashi Tharoor: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂര്‍ എംപി വിവാദത്തില്‍

കോണ്‍ഗ്രസ്(Congress) ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍(Shashi Tharoor) എംപി വിവാദത്തില്‍. പ്രകടനപത്രികയില്‍ കാശ്മീരിന്റെ ചില ഭാഗങ്ങള്‍ ഇല്ലാത്ത ഭൂപടം ഉപയോഗിച്ചതാണ് വിവാദമായത്. വിവാദങ്ങള്‍ക്ക് പിന്നാലെ തരൂര്‍ ഭൂപടം തിരുത്തിയിട്ടുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പ് മത്സരത്തിന്റെ ഭാഗമായി ശശി തരൂര്‍ പുറത്തിറക്കിയ പ്രകടന പത്രികയാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇന്ത്യയുടെ പൂര്ണതയില്ലാത്ത ഭൂപടം ഉപയോഗിച്ചതാണ് ശശി തരൂരിന് തന്നെ വിനയായത്.

പത്രികയില്‍ ഉപയോഗിച്ചിരിക്കുന്ന ഭൂപടത്തില്‍ ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങളാണ് ഇല്ലാത്തത്. കോണ്‍ഗ്രസിന്റെ വികേന്ദ്രീകരണത്തെ കുറിച്ച് പറയുന്ന സ്ഥലത്താണ് വികൃതമാക്കപ്പെട്ട ഭൂപടമുള്ളത്. മത്സര രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ തന്നെ വിവാദത്തിലകപ്പെട്ടത് ശശി തരൂരിന് തിരിച്ചടിയായി. കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാല്‍ തന്നെ വിഷയം ബിജെപിയും വലിയ വിവാദമാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് തരൂര്‍ കശ്മീരിന്റെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള ഭൂപടം ഉപയോഗിച്ചു വിവാദത്തില്‍പെടുന്നത്.

കോഴിക്കോട് വെച്ചു നടന്ന പ്രതീഷേധ മാര്‍ച്ചിന്റെ പോസ്റ്ററിലും ഇതേ ഭൂപടം ഉപയോഗിച്ചത് വിവാദം ആയിരുന്നു. എന്തായാലും വിവാദങ്ങള്‍ക്ക് പിന്നാലെ തരൂര്‍ ഭൂപടം മാറ്റിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here