
യുഎഇയിലെ പ്രമുഖ ആരോഗ്യ ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പ്രാരംഭ പബ്ലിക് ഓഫറിലൂടെ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി ഓഫര്‍ വിലയും ഓഹരികള്‍ക്കായി അപേക്ഷിക്കാനുള്ള സമയപരിധിയും പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 4 വരെ യുഎഇയിലെ വ്യക്തിഗത നിക്ഷേപകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഹരിക്കായി അപേക്ഷിക്കാം. ഓഫറിന്റെ വില പരിധി ഒരു ഷെയറിന് 2 ദിര്‍ഹം മുതല്‍ 2.45 ദിര്‍ഹം വരെ യാണ് നിശ്ചയിച്ചിരിക്കുന്നത്. 2.7 ബില്യണ്‍ മുതല്‍ 3.3 ബില്യണ്‍ ഡോളര്‍ വരെയാകും ഇക്വിറ്റി മൂല്യം. അന്തിമ ഓഫര്‍ വില ഒക്ടോബര്‍ അഞ്ചിന് പ്രഖ്യാപിക്കും. ആദ്യഘട്ട വരിക്കാര്‍ക്കുള്ള അലോട്ട്മെന്റ് അറിയിപ്പ് 2022 ഒക്ടോബര്‍ 8-ന് അയയ്ക്കും. മിച്ച നിക്ഷേപങ്ങളുടെ റീഫണ്ട് ഒക്ടോബര്‍ 10 മുതല്‍ ആരംഭിക്കും. ഒക്ടാബര്‍ 10നാണ് എഡിഎക്സില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ലിസ്റ്റ് ചെയ്ത് വ്യാപാരം തുടങ്ങുക.
മികച്ച സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുഎഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി അടുത്തിടെ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ 15% ഓഹരികള്‍ ഏറ്റെടുത്തിരുന്നു. ജെ.പി. മോര്‍ഗനാണ് ഐപിഒയില്‍ ബുര്‍ജീല്‍ ഹോള്‍ഡിങിന്റെ മൂലധന വിപണി ഉപദേഷ്ടാവ്.
ഐപിഒ സംബന്ധമായ വിശദാംശങ്ങളും പ്രോസ്‌പെക്ടസും https://burjeelholdings.com/ipo/ വെബ്സൈറ്റില്‍ ലഭ്യമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here