Alappuzha: കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യന്‍ സ്വച്ഛതാ ലീഗ് പുരസ്‌കാരം സ്വന്തമാക്കി ആലപ്പുഴ നഗരസഭ

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യന്‍ സ്വച്ഛതാ ലീഗ് പുരസ്‌കാരം സ്വന്തമാക്കി ആലപ്പുഴ നഗരസഭ. ഒരു ലക്ഷം മുതല്‍ 3 ലക്ഷം വരെ ജനസംഖ്യയുള്ള രാജ്യത്തെ 1850 നഗരങ്ങളുമായി മത്സരിച്ചാണ് ആലപ്പുഴ നഗരസഭ ഈ അഭിമാന നേട്ടം കൈവരിച്ചത്.

ദില്ലി താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി കൗശല്‍ കിഷോറില്‍ നിന്നും ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് അവാര്‍ഡ് ഏറ്റുവാങ്ങി.കേന്ദ്ര ഭവന നഗരകാര്യ സെക്രട്ടറി മനോജ് ജോഷി യു.പി പ്രിന്‍സിപ്പല്‍ സെക്രട്ടറി നികുഞ്ജ് ശ്രീവാസ്തവ എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here