തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ നാടന്‍ പാട്ടുകളാണ് നഞ്ചിയമ്മയുടേത് : മന്ത്രി കെ രാധാകൃഷ്ണന്‍

ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മയെ ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി കെ രാധാകൃഷ്ണന്‍ അഭിനന്ദിച്ചു.

തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ നാടന്‍ പാട്ടുകളാണ് നഞ്ചിയമ്മയുടേതെന്ന് മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ നാക്കുപതി ഊരില്‍ താമസിക്കുന്ന നഞ്ചിയമ്മ ആദിവാസി കലാകാരന്‍ പഴനി സ്വാമിയുടെ നേതൃത്വത്തിലുള്ള ആസാദ് കലാ സമിതിയിലെ നാടന്‍പാട്ടുകാരിയുമാണ്.

കൃഷിയും കാലി മേയ്ക്കലുമാണ് നാഞ്ചിയമ്മയുടെ ഉപജീവനമാര്‍ഗം.തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ നാടന്‍ പാട്ടുകളാണ് നാഞ്ചിയമ്മ പാടാറെന്നും മന്ത്രി കുറിച്ചു.

മന്ത്രി കെ രാധാകൃഷ്ണന്‍റെ അഭിനന്ദനക്കുറിപ്പ്

ഗോത്ര സംസ്‌കൃതിയുടെ തനിമയും ജൈവികതയും മൗലികമായി അനുഭവിപ്പിക്കുന്ന ‘കളക്കാത്ത സന്ദനമേരം’ എന്ന ഗാനത്തിലൂടെ ഒരു നഷ്ടകാലത്തിന്റെ ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോയ നാഞ്ചിയമ്മയ്ക്ക് ഇന്നലെ 2020ലെ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡ് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ബഹു.മുഖ്യമന്ത്രി സമ്മാനിച്ചു.

അട്ടപ്പാടിയിലെ നാക്കുപതി ഊരില്‍ താമസിക്കുന്ന നാഞ്ചിയമ്മ ആദിവാസി കലാകാരന്‍ പഴനി സ്വാമിയുടെ നേതൃത്വത്തിലുള്ള ആസാദ് കലാ സമിതിയിലെ നാടന്‍പാട്ടുകാരിയുമാണ്. കൃഷിയും കാലി മേയ്ക്കലുമാണ് നാഞ്ചിയമ്മയുടെ ഉപജീവനമാര്‍ഗം. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ നാടന്‍ പാട്ടുകളാണ് നാഞ്ചിയമ്മ പാടാറ്.
നാഞ്ചിയമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…

ഹൃദയം നിറഞ്ഞ് ചിരിച്ച് നഞ്ചിയമ്മ ; എഴുന്നേറ്റ് നിന്ന് ആദരവ് അർപ്പിച്ച് സദസ്

മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയ ഗായിക നഞ്ചിയമ്മ. നിറഞ്ഞ ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത്. പ്രിയ ​ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പിന്നാലെ പ്രയഭേദമെന്യേ എല്ലാവരും എഴുന്നേറ്റ് നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു.

നിറഞ്ഞ ചിരിയോടെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം വാങ്ങിയത്. അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News