
കെഎസ്ആര്‍ടിസിയില്‍(KSRTC) ടിഡിഎഫ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. നാളെ മുതല്‍ പണിമുടക്ക് നടത്തുമെന്നായിരുന്നു കോണ്‍ഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നത്. സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമര പ്രഖ്യാപനം.
സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഡയസ്‌നോണ്‍ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകുന്നതിനിടെയാണ് പണിമുടക്കില്‍ നിന്ന് യൂണിയന്‍ പിന്‍മാറിയത്.
മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല
കണ്‍സഷന്‍ പുതുക്കാനെത്തിയ വിദ്യാര്‍ഥിനിയെയും പിതാവിനെയും മര്‍ദിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ വിഷ്ണുവാണ് ഹര്‍ജി തള്ളിയത്.
ശാസ്ത്രീയ പരിശോധനയ്ക്കായി പ്രതികളുടെ ശബ്ദുവും ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള സാംപിളുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ഇതിന് ആരോപണവിധേയരായവരെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീന്‍ ഹാജരായി.
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ്, മിലന്‍ ഡോറിച്ച്, അനില്‍കുമാര്‍, സുരേഷ് കുമാര്‍, അജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here