” മണ്ണിന്റെ മകൾക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരം ” ; നഞ്ചിയമ്മയെ അഭിനന്ദിച്ച് പന്തളം ബാലൻ

ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മയെ അഭിനന്ദിച്ച് ഗായകൻ പന്തളം ബാലൻ.മണ്ണിന്റെ മകൾക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരമെന്ന് പന്തളം ബാലൻ കുറിച്ചു .സംഗീതത്തിന് ജാതിയില്ല മതമില്ല നിറമില്ല. കർണ്ണ സുഖമുള്ള സംഗീതം അത് ആര് പാടിയാലും അംഗീകരിക്കാനുള്ള മനസ്സാണ് മനുഷ്യന് വേണ്ടത്.

കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നതുപോലെ. ഒരു പാവം അമ്മ പാടിയ പാട്ട് ജനങ്ങൾ എല്ലാവരും ആസ്വദിച്ചു. അത് ജനഹൃദയങ്ങളിൽ എത്തുകയും ചെയ്തു. പത്മശ്രീയും പത്മവിഭൂഷനും ദേശീയ പുരസ്കാരങ്ങളും ഒക്കെ എപ്പോഴും ഒരേ കൈകളിൽ തന്നെ ചെന്നെത്താറുണ്ട്. ഇപ്രാവശ്യം അതിനൊരു വലിയ മാറ്റം ഉണ്ടായി.

എന്നെപ്പോലുള്ള പാട്ടുകാർക്കും കലാകാരന്മാർക്കും ഒരുപാട് പേർക്ക് ഏറെ സന്തോഷം നൽകിയ വാർത്തയാണ് നഞ്ചി അമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു എന്നത് എന്നും പന്തളം ബാലൻ പറഞ്ഞു.

നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ.

മണ്ണിന്റെ മകൾക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരം. സംഗീതത്തിന് ജാതിയില്ല മതമില്ല നിറമില്ല. കർണ്ണ സുഖമുള്ള സംഗീതം അത് ആര് പാടിയാലും അംഗീകരിക്കാനുള്ള മനസ്സാണ് മനുഷ്യന് വേണ്ടത്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നതുപോലെ. ഒരു പാവം അമ്മ പാടിയ പാട്ട് ജനങ്ങൾ എല്ലാവരും ആസ്വദിച്ചു.

അത് ജനഹൃദയങ്ങളിൽ എത്തുകയും ചെയ്തു. പത്മശ്രീയും പത്മവിഭൂഷനും ദേശീയ പുരസ്കാരങ്ങളും ഒക്കെ എപ്പോഴും ഒരേ കൈകളിൽ തന്നെ ചെന്നെത്താറുണ്ട്. ഇപ്രാവശ്യം അതിനൊരു വലിയ മാറ്റം ഉണ്ടായി. എന്നെപ്പോലുള്ള പാട്ടുകാർക്കും കലാകാരന്മാർക്കും ഒരുപാട് പേർക്ക് ഏറെ സന്തോഷം നൽകിയ വാർത്തയാണ് നഞ്ചി അമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു എന്നത്.

അവിടെ ഇരിക്കുന്ന ജൂറികളെ നാഞ്ചിയമ്മ സ്വാധീനിച്ചു എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ. ആ സിനിമ പൂർണമായി കണ്ടപ്പോൾ ആ സീനിന് ചേരുന്ന പാട്ട് അമ്മയുടെ ശബ്ദത്തിൽ അവർ ആസ്വദിച്ചു. അതൊരു തെറ്റായിപ്പോയി എന്നെനിക്ക് തോന്നുന്നില്ല. എത്രയോ കഴിവില്ലാത്തവർക്ക് പത്മശ്രീയും മറ്റു പുരസ്കാരങ്ങളും ഒക്കെ ഇതിന് മുമ്പ് കൊടുത്തിരിക്കുന്നു. അന്നൊന്നും ഉയരാത്ത ഒരു ശബ്ദം നഞ്ചിയമ്മയുടെ അവാർഡ് കാര്യത്തിൽ ചില കോണുകളിൽ നിന്ന് ഉയർന്നുകൊണ്ടിരിക്കുന്നു.

ഏറെ വിഷമം തോന്നി. യഥാർത്ഥത്തിൽ ഈ നാഷണൽ അവാർഡ് എന്താണെന്ന് പോലും നഞ്ചിയമ്മയ്ക്ക് അറിയും എന്ന് എനിക്ക് തോന്നുന്നില്ല. അമ്മയ്ക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണിത്.അതിൽ നമ്മൾ ഓരോരുത്തരും സന്തോഷിക്കുകയും അഭിമാനിക്കുകയും ആണ് വേണ്ടത്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ ഒരു ഗായകനാണ്.

ഒരുപാട് മാറ്റിനിർത്തപ്പെടലുകൾ അനുഭവിച്ച ഒരു വ്യക്തി കൂടിയാണ്. കൊടുത്തവർക്ക് വീണ്ടും കൊടുക്കണം എന്നുള്ള ഒരു വാശി അതിനി മുമ്പോട്ട് നടക്കും എന്ന് എനിക്ക് തോന്നുന്നില്ല. മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകട്ടെ. ഒരു നല്ലതിന്റെ തുടക്കമായിട്ട് നമുക്ക് ഇതിനെ കാണാം. പ്രിയപ്പെട്ട അമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ. എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു ഒരുപാട് സ്നേഹത്തോടെ…..പന്തളം ബാലൻ

ഹൃദയം നിറഞ്ഞ് ചിരിച്ച് നഞ്ചിയമ്മ ; എഴുന്നേറ്റ് നിന്ന് ആദരവ് അർപ്പിച്ച് സദസ്

മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയ ഗായിക നഞ്ചിയമ്മ. നിറഞ്ഞ ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത്. പ്രിയ ​ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സിൽ നിന്ന് കയ്യടികൾ ഉയർന്നു. പിന്നാലെ പ്രയഭേദമെന്യേ എല്ലാവരും എഴുന്നേറ്റ് നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു.

നിറഞ്ഞ ചിരിയോടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം വാങ്ങിയത്. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News