ഫൊക്കാനയുടെ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു

അമേരിക്കന്‍ മലയാളീ സംഘടനയായ ഫൊക്കാനയുടെ പുതിയ ഭാരവാഹികള്‍ ഡോക്ടര്‍ ബാബു സ്റ്റീഫന്റെ നേതൃത്തത്തില്‍ അധികാരകൈമാറ്റ ചടങ്ങു പ്രൗഢഗംഭീരമായി വാഷിങ്ങ്ടണ്‍ ഡിസി യില്‍ നടന്നു. 2020 -2022 കാലയളവില്‍ ഫൊക്കാനയെ നയിച്ച ജോര്‍ജി വര്‍ഗീസില്‍ നിന്നും 2022 -2024 കാലയളവില്‍ ഫൊക്കാനയെ നയിക്കുന്ന ഡോ. ബാബു സ്റ്റീഫന്‍ ടീമിനാണ് അധികാരം കൈമാറിയത്.ഫൊക്കാന ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമെന്നും, മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഫൊക്കാന ജനങ്ങളോടൊപ്പം എന്നും കാണുമെന്നും പ്രസിഡന്റ് ബാബു സ്റ്റീഫന്‍ തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ഒരു പ്രവാസി ട്രൈബുണല്‍ വേണമെന്ന ആവിശ്യം അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. പ്രവാസികളുടെ സ്വത്തുതര്‍ക്കങ്ങള്‍ കോടതിയില്‍ എത്തിയാല്‍ വളരെ കാലതാമസം എടുക്കുന്നതിനാല്‍ ഒരു പ്രവാസി ട്രൈബുണല്‍ ആവിശ്യമാണന്നു അദ്ദേഹം അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 25 വീടുകള്‍ ഫൊക്കാന നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൊക്കാനക്ക് സ്വന്തമായ ഒരു ഹെഡ് ക്വാര്‍ട്ടേഴ്സ് ബില്‍ഡിംഗ് വാങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്.

അമേരിക്കയില്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ പോപുലേഷന്‍ വളരെ കൂടിക്കൊണ്ടിരിക്കുന്നു.പക്ഷേ അതിനനുസരിച്ചുള്ള ഒരു പ്രാധിനിത്യം ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ലഭിക്കുന്നില്ല. അമേരിക്കന്‍ രാഷ്ട്രീയത്തിലേക്കു എത്തുന്നതിന് വേണ്ടി നമ്മുടെ കുട്ടികളെ പ്രാപ്തരാക്കാന്‍ ഫൊക്കാന എല്ലാ റീജിയനുകളിലും പ്രവത്തനങ്ങള്‍ തുടങ്ങുന്നതാണ്. അങ്ങനെ ഇന്ത്യന്‍ സമൂഹത്തിന് പ്രയോജനപ്പെടുന്ന നിരവധി കര്‍മ്മപദ്ധതികള്‍ അടുത്ത രണ്ടു വര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്നും ഡോക്ടര്‍ ബാബു സ്റ്റീഫന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News