
സംസ്ഥാനത്ത് നല്ല വ്യവസായ ഇക്കോ സിസ്റ്റം കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവ്(P Rajeev). നൈപുണ്യം, സാങ്കേതികവിദ്യ, സുസ്ഥിരത എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് വ്യവസായ കരടു നയം. കരടു നയത്തില്‍ എല്ലാവരില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാകും അന്തിമമാക്കുക. ഉല്‍പ്പന്നങ്ങള്‍ക്ക് കേരളം ബ്രാന്‍ഡിംഗ് ഉറപ്പാക്കുമെന്നും വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ പ്രാപ്തമാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ടാലന്റ് പൂള്‍ നിലനിര്‍ത്തുക, സമതുലിതമായ പ്രാദേശിക വികസനം ഉറപ്പാക്കുക തുടങ്ങിയവയും പുതിയ വ്യാവസായിക നയത്തിലെ പ്രധാന ഊന്നലുകളാണ്. വ്യവസായങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും പര്യാപ്തമായ രീതിയില്‍ യുവാക്കളുടെ നൈപുണ്യം നവീകരിക്കുന്നതിലും ഉത്തരവാദിത്ത-സുസ്ഥിര നിക്ഷേപങ്ങള്‍ എന്ന സംസ്ഥാനത്തിന്റെ കാഴ്ചപ്പാടുമായി വ്യാവസായിക മേഖലയെ യോജിപ്പിക്കുന്നതിലുമാണ് കേരളത്തിന്റെ പുതിയ വ്യവസായ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ഇപ്പോഴത്തെ വ്യാവസായിക നയം 2018-ലാണ് രൂപീകരിച്ചത്. പുതിയതിന്റെ കരട് അന്തിമമാക്കുന്നതിന് എല്ലാവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. തുടര്‍ന്ന പുതിയ വ്യവസായ നയം 2023 ജനുവരിയിലാണ് പുറത്തിറങ്ങുക. കേരളത്തിന്റെ വിപണിയെ ഉപയോഗിക്കാനാകുംവിധം ഉല്‍പ്പാദനശേഷി എവിടെയൊക്കെ ഉപയോഗിക്കാനാകുമെന്നാണ് സംസ്ഥാനം പരിശോധിക്കുന്നത്. ഇതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സാധിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here